:::: MENU ::::

Feb 9, 2017



                  ജനുവരി അവസാനത്തെ ആഴ്ചയാണ് ഞാനും എന്റെ ഏതാനും സുഹൃത്തുകളും ചേർന്ന് Georgia യിലേക്ക് ഒരു യാത്ര നടത്തിയത്. ഈ യാത്രയിൽ Georgia യിലെ Gudauri ski resort ഇലേക്ക് ഒരു ഫുൾ ഡേ ട്രിപ്പ്‌ പോകുകയുണ്ടായി. ആ ട്രിപ്പിനിടയിൽ, നങ്ങളുടെ ഗ്രൂപ്പിൽ, എനിക്ക് മാത്രം ചെയാൻ പറ്റിയ Paragliding നെ പറ്റി പറയുവാൻ ആണ് ഈ പോസ്റ്റ്‌.

                   ഞങ്ങളുടെ എല്ലാവരുടെയും activity list-ൽ ഉണ്ടായിരുന്ന ഒരു പ്രധാന കാര്യം ആയിരുന്നു Gudauri യിലെ Paragliding. ഞങ്ങൾ Gudauri Ski Resort-ൽ എത്തിചേർന്ന അന്ന് അവിടുത്തെ താപനില -15 നു അടുത്ത് ആയിരുന്നു. കൂടാതെ അതിശക്തമായ മഞ്ഞു വീഴ്ചയും, കാറ്റും......ഈ മോശം കാലാവസ്ഥ കാരണം. ഞങ്ങളുടെ ഗയിട് Paragliding ബുക്ക്‌ ചെയ്തിരുന്ന സ്ഥലത്തെ instructor, ഇന്നത്തെ ദിവസം paragliding ചെയുക അസാധ്യം ആണെന്ന് പറഞ്ഞു. കൂടാതെ Georgia കാരനായ അയാൾ ഞങ്ങളോട് വന്നു പറഞ്ഞു, " എനിക്ക് ഇവിടെ paragliding 30 വർഷത്തെ experiance ഉണ്ട്. അതുകൊണ്ടാണ് ഞാൻ പറയുന്നത്. കുറച്ചു പൈസക്കായി എന്റെയും നിങ്ങളുടെയും ജീവൻ റിസ്കിൽ ആക്കാൻ എനിക്ക് പറ്റില്ല."......ഈ വാക്കുകൾ കേട്ടതോടെ Paragliding എന്നാ സ്വപ്നം ഉപേക്ഷിച്ചു ഞങ്ങൾ പോകാൻ തയ്യാറായി. എന്നാലും ഒരു അവസാനം ശ്രമം എന്ന നിലയിൽ വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ എന്ന് അന്വേഷിക്കാൻ ഞങ്ങളുടെ ഗൈഡായ Eka Tsagareli യെ ഞാൻ നിർബന്ധിച്ചു.
അങ്ങനെ ആരെയൊക്കെയോ ഫോൺ വിളിച്ചു അവസാനം Sky Atlata എന്നാ paragliding company യിലെ ഒരു instructor ഒന്ന് ട്രൈ ചെയ്യാം എന്ന് പറഞ്ഞു വന്നു. ഉക്രൈൻ കാരനായ 6 അടിക്കു മേലെ ഉയരം ഉള്ള Josi Medriyan എന്ന അയാൾ എന്റെ അടുത്ത് വന്നു പറഞ്ഞു, “കാലാവസ്ഥ മാറികൊണ്ടിരിക്കുകയാണ്, എന്തായായാലും നമുക്ക് മലയുടെ മുകളില പോയി നോക്കാം. കാലാവസ്ഥ അനുകൂലം ആണെങ്കിൽ നമുക്ക് paragliding ചെയാം. അല്ലെങ്ങിൽ തിരിച്ചു വരാം” എന്ന്. ഞാൻ അത് സമ്മതിച്ചു. 30 മിനിറ്റു കേബിൾ കാറിൽ സഞ്ചരിച്ചു വേണം മലയുടെ മുകളിൽ എത്താൻ. ഞങ്ങൾ പോകാൻ തുടങ്ങുപോൾ, നേരത്തെ ഞങ്ങളെ പറഞ്ഞു പേടിപ്പിച്ച അയാൾ Josi- യെയും വിളിച്ചു എന്തൊക്കെയോ പറഞ്ഞു. എന്നാൽ Josi എന്നെയും വിളിച്ചു കേബിൾ കാറിൽ കയറി. actually ഇതു ഒരു കേബിൾ കാർ അല്ല. 4 പേർക്ക് ഇരിക്കുവാൻ പറ്റുന്ന ഓപ്പൺ ആയ ഒന്ന്. കേബിൾ ലിഫ്റ്റ്‌ എന്ന് പറയും. മുകളിലേക്കുള്ള യാത്രക്കിടയിൽ ഞങ്ങൾ വിശദമായി പരിചയപ്പെട്ടു. "വർക്കല, മുംബൈ-പൂനെ ദുബായ്, അങ്ങനെ ലോകത്തിലെ അനേകം സ്ഥലങ്ങളിൽ paragliding ചെയ്തും, sky dive ചെയ്തും വളരെ experience ഉള്ള ആളാണ് Josi. എത്ര രാജ്യങ്ങളിൽ പോയിട്ടുണ്ട് എന്ന ചോദ്യത്തിനു, ചിരിച്ചു കൊണ്ട് " more than 100 " എന്നായിരുന്നു ഉത്തരം…
മുകളിലോട്ടു കയറുംതോറും തണുപ്പും മഞ്ഞുവീഴ്ചയും, കൂടി വരുന്നു. കാലാവസ്ഥ മോശം ആയതിനാൽ, ശരിയായ രീതിയിൽ ഫോട്ടോ വിഡിയോ എടുക്കാൻ പറ്റില്ല എന്ന് Josi ഓർമിപ്പിച്ചു. മലയുടെ പകുതി ദൂരം പോയി ലിഫ്റ്റ്‌ മാറി കയറി. അവസാനം മലയുടെ മുകളിൽ എത്തി. ഹോ...അസഹ്യമായ തണുപ്പ്..ചെറിയ കാറ്റും, ശക്തമായ മഞ്ഞുവിഴിച്ചയും.അതിൽ തന്നെ എന്റെ പകുതി ഗ്യാസ് പോയി....... ജോസി-ടെ കയിലെ GPS navigator ൽ സീ ലെവലിൽ നിന്നും 2700 മീറ്റർ പൊക്കത്തിൽ ആണെന്നും, temperature -22 ൽ ആണ് നില്ക്കുന്നത് എന്ന് മനസ്സിലായി.......3-4 മിനിട്ട് Josi തന്റെ കയിൽ ഉള്ള ഡിജിറ്റൽ മീറ്റർ ഉപയോഗിച്ച്, weather check ചെയുന്നകണ്ടു. ഗ്ലവുസും ജാകേറ്റും ഒക്കെ ഉണ്ടെങ്കിലും ആ തണുപ്പിൽ ഞാൻ ടോട്ടലി ഫ്രീസ് ആയിരുന്നു. ശരിക്കും ഒന്ന് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ. ഇതിനിടയിൽ,Skiing ഇന്റെ expert track ലേക്ക് പോകാനായി മലയുടെ മുകളിൽ വരുന്നവർ "ഇവനൊക്കെ ഭ്രാന്താണോ" എന്ന് ചോദിക്കും പോലെയുള്ള ഒരു നോട്ടം…... ഇതെല്ലാം എന്റെ നെഞ്ചിടിപ്പ് വർധിപ്പിച്ചു...........

Josi- paraglider തറയിൽ നിവർത്തിയിട്ടു. ടേക്ക് ഓഫ്‌ ചെയ്യേണ്ട രീതി ഒന്നുകൂടെ വിവരിച്ചു. കൂടാതെ കാലാവസ്ഥ വളരെ മോശം ആണെങ്കിലും നമ്മൾ സേഫ് ആയി തഴെ എത്തും എന്നൊക്കെ പറഞ്ഞു എനിക്ക് ധൈര്യം തന്നു....
അങ്ങനെ തയാറെടുപ്പുകൾക്കു ശേഷം കാറ്റിന്റെ സഹായത്തോടെ 10 മീറ്റെർ ഓളം മുന്നോട്ടു ഓടി മലയുടെ പീകിൽ നിന്നും ടേക്ക് ഓഫ്‌ ചെയ്തു. അതി കഠിനമായ തണുപ്പ്. ശക്തമായ മഞ്ഞുവീഴ്ച്ച ...സീറോ വിസിബിലിറ്റി.......GPS ഇന്റെ സഹായത്തോടെയാണ് ഇപ്പോൾ പറക്കുന്നത്.....വീഡിയോ എടുക്കെണ്ടാതിനാൽ ഞാന്‍ മുഖം കവർ ചെയ്തിരുന്നില്ല...അതി കഠിനമായ ആ തണുപ്പിലും കാറ്റിലും, എന്റെ മൂക്കും ചുണ്ടും ഒക്കെ അവിടെ തന്നെ ഉണ്ടോ എന്ന് ഞാൻ ഇടക്ക് ഇടക്ക് തപ്പി നോക്കി....3-4 മിനിട്ട് നോർമൽ ആയി പറന്നു...അതി ശക്തമായ മഞ്ഞു വീഴ്ച ഉള്ളതിനാൽ, Goudari ഉടെ മനോഹരമായ വ്യൂ ഒന്നും ശരിക്കും കാണാൻ പറ്റുനില്ല. ഇടക്ക് ഇടക്ക്, 2500 ഓളം മീറ്റെർ താഴെ ചെറിയ ചെറിയ കെട്ടിടങ്ങൾ കാണുനുണ്ട്.....തണുപ്പ് അസഹ്യമായി വരുന്നു. കാമറ ഉപയോഗിക്കുവാനോ ശരിയായി അനങ്ങാനോ പറ്റുന്നില്ല......ഞങ്ങൾ പതുക്കെ താഴ്ന്നു 2000 മീറ്റെർ പൊക്കത്തിൽ എത്തി. 


അപ്പോൾ ആണ് Josi ഉടെ ചോദ്യം....നോർമൽ ആയി താഴെ ലാൻഡ്‌ ചെയണമോ..? അതോ paragliding ന്റെ ഏറ്റവും റിസ്ക്‌ ഉള്ള മോഡ് ആയ "Acro" മോഡിൽ താഴെ എത്തി ലാൻഡ്‌ ചെയനമോ എന്നു ........( Acro മോഡ് എന്നാൽ, പറക്കലിന്റെ വേഗം കൂട്ടി, വശങ്ങളിലേക്ക് vertical ആയും horizontal ആയും കറങ്ങി താഴോട്ടു പോകുന്നത്.) നോർമൽ ആയി ലാൻഡ്‌ ചെയാൻ 5 മിനിറ്റിൽ അധികം എടുക്കും, എന്നാൽ "acro മോഡിൽ 2 മിനിറ്റിൽ താഴെ സമയം മതി..........മറുപടി പറയാൻ, ഒരു നിമഷം ഞാൻ ആലോചിച്ചു......നോർമൽ ആയി പോയി ലാൻഡ്‌ ചെയുന്നതിൽ ഒരു അർഥവും ഇല്ല. കാരണം, ശക്തമായ മഞ്ഞുവീഴിച്ച കാരണം വ്യൂ ഒന്നും കാണാൻ പറ്റുനില്ല......അതിലും ഉപരി ഇനിയും 5 മിനിട്ട് കൂടെ ആ കൊടും തണുപ്പ് താങ്ങുവാനുള്ള ശക്തി എനിക്ക് ഇല്ല......എത്രയും പെട്ടന്ന് താഴെ എത്തണം...അത് കൊണ്ട്, വരുന്നത് വരട്ടെ എന്നു വിചാരിച്ച് ഞാൻ "ACRO എന്ന് പറഞ്ഞു. ...
Josi തയാറായി. Gopro ഓൺ ചെയ്തു ബോഡിയിൽ ക്ലിപ്പ് ചെയ്തു. ക്യാമറ ഹാൻഡിൽ സപ്പോർട്ട് ചെയാൻ എന്നോട് പറഞ്ഞു....കൊടും തണുപ്പ് കാരണം മരവിച്ചു ഇരുന്ന കൈകൊണ്ടു ആ ക്യാമറ സ്റ്റിക് സപ്പോർട്ട് ചെയാൻ ഞാൻ പാടുപെട്ടു...........Josi സ്റ്റാർട്ട്‌ പറഞ്ഞു......glider ഇന്റെ വേഗതകൂടി.......അതോടെ തണുപ്പിന്റെ കാഠിന്യവും കൂടി......അതാ ആദ്യത്തെ 360 ഡിഗ്രി ട്വിസ്റ്റ്‌......മുന്പ് റഷ്യയിൽ -16 ഡിഗ്രീയിൽ 4000 മീറ്റർ പൊക്കത്തിൽ നിന്നും ചിരിച്ചുകൊണ്ട് സ്കയ് ഡയവ് ചെയ്തപ്പോൾ ഉണ്ടായിരുന്ന ധൈര്യത്തിന്റെ ബലത്തിലും കൂടെ ആണ് Acro മോഡ് ഞാൻ തിരഞ്ഞെടുത്തത്....എന്നാൽ, തലകുത്തനെയുള്ള ആദ്യത്തെ കറക്കത്തിൽ തന്നെ എന്റെ പിടി പോയി........ശരിക്കും ദൈവത്തിനെ വിളിച്ച നിമിഷം....വീണ്ടും വീണ്ടും പല രീതിയിൽ വായുവിൽ കറങ്ങി മറിഞ്ഞു........ആദ്യത്തെ 2-3 കറക്കം കഴിഞ്ഞപ്പോൾ ആണ് നാൻ കുറച്ചെങ്കിലും നോർമൽ ആയതു. എന്നാൽ തണുപ്പ് അസഹ്യം ആയിരുന്നു..........എത്ര തവണ വായുവിൽ കറങ്ങി എന്നോ, ഏതെല്ലാം ദിശകളിൽ കറങ്ങിയെന്നോ ശരിയായി ഓർക്കാൻ കഴിയുന്നില്ല......അങ്ങനെ കറങ്ങി കറങ്ങി, മഞ്ഞിനെ കീറി മുറിച്ചുകൊണ്ട് താഴെ ഐസ് ലേക്ക് ലാൻഡ്‌ ചെയ്തു..........

കൈകളും മുഖവും പൂർണമായി മരവിച്ച അവസ്ഥയില ആയിരുന്നു ഞാൻ അപ്പോൾ. "എങ്ങനെ ഉണ്ടായിരുന്നു" എന്നാ കൂട്ടുകാരുടെ ചോദ്യങ്ങൾക്ക് ശരിക്കും ഒരു മറുപടി പറയാൻ പറ്റാത്ത അവസ്ഥ....Josi ഉടെ താടിയും പുരികവും,ഐസ് കവർ ചെയ്തനിലയിലായിരുന്നു. ലങ്ടിങ്ങിനു ശേഷം അവർ കൊണ്ടുവന്ന ഒരു ഫൊർമിൽ ഡീറ്റെയിൽസ് എഴുതി ഒപ്പ് ഇടണമായിരുന്നു, എന്നാൽ മരവിച്ച കൈകളിൽ പേന പിടിക്കാൻ പറ്റാത്ത അവസ്ഥയായതിനാൽ കൂട്ടുകാർതന്നെ എനിക്ക് വേണ്ടി എല്ലാം എഴുതികൊടുത്തു.......5-10 മിനുട്ട് റസ്റ്റ്‌ ചെയ്തു ഒന്ന് നോർമൽ ആയി, ജീവിതത്തിൽ ഒരിക്കലും എനിക്ക് മറക്കാനാകാത്ത ഒരു അനുഭവത്തിന് സഹായിച്ച Josi യോട് നന്ദിപറഞ്ഞു, ഒന്ന് ചൂടാകാൻ ആയി തൊട്ടടുത്തുള്ള കോഫി ഷോപ്പിലേക്ക് നടന്നു…
* പോസ്റ്റിൽ പറഞ്ഞതുപോലെ, ഇങ്ങനെ ഒരു കാലാവസ്ഥയിൽ ഫോട്ടോ എടുക്കാൻ ഒന്നും പറ്റിയില്ല. രണ്ടര മിനിറ്റ് ഉള്ള ഒരു വീഡിയോ യും, അതിനിടയിൽ എടുത്ത കുറച്ചു സെഫിയും ആണ് ആകെ ഉള്ളത് (ആരും പ്രശ്നം ആക്കലെ !!)....കൂട്ടുകാരൻ താഴെ നിന്നെടുത്ത, ആകാശത്ത് വട്ടം കറങ്ങുന്നതിന്റെയും ലാൻഡ്‌ ചെയുന്നതിന്റെയും ഒരു വീഡിയോയും ഉണ്ട്. പക്ഷെ അത് 1080 HD യിൽ കണ്ടാൽ മാത്രമേ വ്യക്തമായി കാണാൻ സാധിക്കു...അതിന്റെ ലിങ്കുകൾ താഴെ ചേർക്കുന്നു.
കൈയിലെ gopro യിൽ നിന്നും
https://www.youtube.com/watch?v=G_jPNHE1B-Q
താഴെ നിന്ന് കൂട്ടുകാരാൻ Shanid എടുത്തത്‌.

Categories:

0 comments: