:::: MENU ::::

Mar 4, 2017

വർഷങ്ങൾക്ക് മുൻപു തന്നെ ആധാറിനെ ഗ്യാസ് കണക്ഷനുമായി ലിങ്ക് ചെയ്തു,
പിന്നെ ബാങ്കിലെ നമ്മുടെ അകൗണ്ടുമായും ലിങ്ക് ചെയ്തു.
സബ്സിഡി ഉൾപ്പെടെ എല്ലാം ആധാർ ലിങ്ക്ഡ് ആക്കി,
എന്നാൽ ഇത്രയും നാളായി വോട്ടർ പട്ടികയെ മാത്രം ആധാറുമായി ലിങ്കുചെയ്തിട്ടില്ല. എന്തുകൊണ്ടാണത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ'..?

ഉത്തരം വ്യക്തമല്ലേ 99% സുതാര്യമായ തെരഞ്ഞെടുപ്പിന് ഇവിടെ ആർക്കാണ് താല്പര്യം?

ആധാറിനെ റേഷൻ കാർഡിനായോ....
ഗ്യാസ് സബ്സിഡിക്കായോ....മണി ട്രാൻസ്ഫറിനായോ....
ലിങ്ക് ചെയ്യു മുൻപ് വോട്ടർ പട്ടികയുമായല്ലേ ലിങ്ക് ചെയ്യേണ്ടിയിരുന്നത് ?





















ചെയ്യാലോ... ചെയ്താൽ എന്താ ഗുണം ?
ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്ത് വിപ്ലവകരമായ മാറ്റം നടക്കും...

  •  കളളവോട്ട് അവസാനിക്കും. ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിന് പകരം വോട്ടറുടെ വിരലടയാളം സ്കാൻ ചെയ്താൽ മതി. രണ്ടാം വട്ടം സ്കാൻ ചെയ്യാൻ പോയാൽ സാധിക്കാത്ത വിധം സോഫ്റ്റ് വെയർ സംവിധാനം ചെയ്യാം. അതിനർഥം ഒറ്റ കള്ളവോട്ടു പോലും നടക്കില്ല.

  •  വോട്ടർ പട്ടികയിലെ മുഴുവൻ ഡബിൾ എൻട്രിയും ഒറ്റയടിക്ക് ഇല്ലാതാവും.

  • മരിച്ചവർക്ക് വോട്ടു ചെയ്യാനാകില്ല.

  • പോളിംഗ് സമയം ഒരാഴ്ച നൽകുക. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വോട്ടിംഗ് മെഷീൻ സ്ഥാപിച്ച് കാലത്ത് 10 മണി മുതൽ 5 മണി വരെ വോട്ട് രേഖപ്പെടുത്താൻ അവസരം നൽകാം.

  • മൊബൈൽ ആപ്പുകളിൽ വരെ വോട്ട് സാധ്യമാകും.

  • തിരഞ്ഞെടുപ്പിനായി അവധി നൽകുന്നത് ഒഴിവാക്കാം.

  • വൻതോതിൽ സൈന്യം, പോലീസ് എന്നിവയുടെ ഉപയോഗം അവസാനിപ്പിക്കാം.

  •  സർക്കാർ ജീവനക്കാരെ ഇതിനു വേണ്ടി മാസങ്ങളോളം ഉപയോഗിക്കേണ്ടതില്ല.

  • കള്ളവോട്ട് നടക്കില്ല എന്നുറപ്പുള്ളതിനാൽ സ്ഥാനാർത്ഥി ഏജൻറുമാർ വേണ്ട.

  • വോട്ടിംഗ് മെഷീൻ പരിഷ്കരിച്ച് വിദേശത്തുള്ള ഇന്ത്യൻ എംബസികളിൽ സ്ഥാപിച്ചാൽ പ്രവാസികൾക്കും വോട്ട് ചെയ്യാം. 

  • വിരലടയാളം നൽകുമ്പോൾ പ്രവാസിക്ക് വോട്ടുള്ള മണ്ഡലത്തിലെ സ്ഥാനാർത്ഥി ലിസ്റ്റ് തെളിഞ്ഞു വരുന്ന തരത്തിൽ സ്ക്രീൻ സെറ്റ് ചെയ്യാം.....

ഇതൊന്നും ആർക്കും അറിയാഞ്ഞിട്ടൊന്നുമല്ല. അധികാരത്തിലെത്താൻ വോട്ടിംഗ് സുതാര്യമാക്കാൻ ആർക്കും താല്പര്യമില്ല അത്ര തന്നെ.


Categories:

2 comments:

keralafarmer said...

വോട്ടുചെയ്യുന്നത് പാർട്ടി പറയുന്ന സ്ഥാനാർത്ഥിക്ക്. സ്ഥാനാർത്ഥിയെ തെരഞ്ഞടുക്കാനാണ് ആധാർ ആദ്യം പരിഗണിക്കേണ്ടത്.

keralafarmer said...

വോട്ടുചെയ്യുന്നത് പാർട്ടി പറയുന്ന സ്ഥാനാർത്ഥിക്ക്. സ്ഥാനാർത്ഥിയെ തെരഞ്ഞടുക്കാനാണ് ആധാർ ആദ്യം പരിഗണിക്കേണ്ടത്.