:::: MENU ::::

Mar 5, 2017

  തിരുവനന്തപുരം നഗരത്തിൽ ജ്വാല എന്ന സംഘടനയുടെ "ഭാഗ്യത്തെരുവ് പദ്ധതി" പോലുള്ളപദ്ധതികള്‍ ഏറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ഇന്ന് മുന്നോട്ട് പോകുന്നത്. തെരുവുകളിൽ ഒറ്റപെട്ടവർക്കും ഭിന്നശേഷിക്കാർക്കും സ്വന്തമായി വരുമാനം ലഭിക്കുംവിധം നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ക്ക്  യാതൊരുവിധ സർക്കാർ സഹായവും ലഭിക്കാതെ പോകുമ്പോള്‍, മറ്റു പലർക്കും അഴിമതി നടക്കുന്നു എന്ന് തെളിവു ലഭിച്ചിട്ടും സർക്കാർ സഹായം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നത്.



മാതൃഭൂമി വാർത്ത:

















സുപ്രഭാതം പത്രത്തിലെ   ഇതു സംബന്ധിച്ച വാർത്ത:




പി.എം മാഹിന്‍
കാക്കനാട്: കാക്കനാട്ടിലെ തെരുവു വെളിച്ചം പദ്ധതി പ്രവര്‍ത്തനത്തില്‍ വന്‍ ക്രമക്കേടെന്നു സാമൂഹ്യ നീതി വകുപ്പിന്റെ കണ്ടെത്തല്‍. തെരുവില്‍ അലയുന്ന നിരാംലംബരായ വൃദ്ധരേയും മാനസിക രോഗികളേയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2013ല്‍ ആരംഭിച്ച പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള തെരുവോരം മുരുകനാണ് ഇതിനു പിന്നിലെന്നും മേഖല അസിസ്റ്റന്റ് ഡയാക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവില്‍ 25 അന്തേവാസികളാണ് ഇവിടെയുള്ളത്. വീടു വിട്ടിറങ്ങിയ 21 വയസുള്ള സ്ത്രീക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവേശനം നല്‍കിയതു കാണാന്‍ കഴിഞ്ഞെന്നും രജിസ്റ്ററുകളും റെക്കോഡുകളും ശരിയായി എഴുതി സൂക്ഷിച്ചിട്ടില്ല എന്നും സര്‍ക്കാര്‍ പണം വിനിയോഗിച്ച് നടത്തുന്ന പദ്ധതിയുടെ വരവ് ചിലവ് കാണിക്കുന്ന ക്യാഷ് ബുക്ക് ശരിയായ വിധത്തിലുള്ളതല്ല എന്നും അന്യേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


തെരുവോരം അസോസിയേഷന്‍ സെക്രട്ടറിയായ മുരുകന്‍ തന്നെയാണു സൂപ്രണ്ടായി ചുമതല വഹിക്കുന്നതെന്നും, മാനേജര്‍, സോഷ്യല്‍ വര്‍ക്കര്‍, കെയര്‍ ഗിവര്‍, കുക്ക് എന്നീ ജീവനക്കാരെയും ഒരു മാനദണ്ഡവും പാലിക്കാതെ മുരുകന്‍ തന്നെയാണു നിയമനം നടത്തിയിട്ടുള്ളതെന്നും എന്നാല്‍ സോഷ്യല്‍ വര്‍ക്കര്‍ക്ക് ഒരു യോഗ്യതയും ഇല്ലെന്നും, മേല്‍ തസ്തിക കളില്‍ ഉള്ളവര്‍ ഇടക്കിടക്കു മാറുന്നതായും വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളില്‍ കാണുന്നു.


സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ധനസഹായം വകുപ്പ് നല്‍കുന്നുണ്ടെങ്കിലും ഈ പേരില്‍ വ്യാപക പിരിവു നടത്തുന്നുണ്ടെന്നും ഇതിന്റെ കണക്കുകള്‍ ചോദിച്ചെങ്കിലും മുരുകന്‍ നല്‍കാന്‍ തയ്യാറായില്ല എന്നും ഇതില്‍ ദുരൂഹത കാണുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
2016-17 വര്‍ഷത്തേക് 13,38,000 രൂപയാണു പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. സാമൂഹ്യ ക്ഷേമ വകുപ്പാണു ധനസഹായം നല്‍കുന്നതെങ്കിലും പദ്ധതി നടത്തിപ്പിന്റെ ക്രെഡിറ്റു മുഴുവനും തെരുവോരം സംഘടനക്കും, അതിന്റെ സെക്രട്ടറിയുമായ മുരുകനാണെന്നും, ഇത്രയും തുകയുണ്ടെങ്കില്‍ ഇടനിലക്കാരനെ ഒഴിവാക്കി വകുപ്പിനു തന്നെ നേരിട്ട് നടത്തുവാന്‍ കഴിയുമെന്നും, ഇതിന്റെ പേരിലുള്ള പണപ്പിരിവും അവസാനിപ്പിക്കുവാന്‍ സാധിക്കുമെന്നും സാമൂഹ്യനീതി വകുപ്പ് മേഖലാ അസിസ്റ്റന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൂടാതെ പണപ്പിരിവിനായി വകുപ്പിന്റെ പേരുതന്നെ ദുരപയോഗം ചെയ്യുന്നുണ്ടോ എന്ന് സംശയിക്കുന്നു എന്നും സാമൂഹ്യ ക്ഷേമ വകുപ്പിന്റെ പേര് ഉള്‍ക്കൊള്ളുന്ന അനധികൃത സീലും കണ്ടെത്തിയെന്നും സുതാര്യമല്ലാത്ത പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തെരുവോരം സംഘടനയ്ക്ക് ഇനിയും ചുമതല നല്‍കുന്നത് കോടിക്കണക്കിനു വിലമതിക്കുന്ന വകുപ്പിന്റെ സ്ഥലത്തിനും , കെട്ടിടത്തിനും ആവശ്യമില്ലാത്ത അവകാശങ്ങള്‍ക്ക് ഭാവിയില്‍ വഴിത്തെളിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സാമൂഹ്യ നീതി സയറക്ടറുടെ നിര്‍ദേശ പ്രകാരം മേഖലാ അസിസ്റ്റന്റ് ഡയറക്ടര്‍, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍, നടത്തിപ്പ് ചുമതലയുള്ള ആശാഭവന്‍ സൂപ്രണ്ട് എന്നിവരാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.


തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിക്കുവാന്‍ തെരുവോരത്തിന്റെ പേരില്‍ താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളും, ഭരണകൂടവും അംഗീകരിച്ചിട്ടുള്ളതാണ്.
സ്ഥാപനത്തിന്റെ വളര്‍ച്ചയെ തടയിടുവാനും എന്നെ ഇതിന്റെ ചുമതലയില്‍ നിന്നു പുറത്താക്കുന്നതിനുമായി കുറെ നാളുകളായി ചിലരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇത്തരം പരിശോധനക്കും, റിപ്പോര്‍ട്ടിനും ഇടയാക്കിയിട്ടുള്ളതെന്നും സത്യസന്ധമായ ഏത് അന്യേഷണവും നേരിടാന്‍ തയ്യാറാണെന്നും തെരുവു വെളിച്ചം ജനറല്‍ സെക്രട്ടറി മുരുകന്‍ അറിയിച്ചു.


2015-16 ലെ രണ്ടാമത്തെ ഗഡു തുകയായ 3,34,500 രൂപ സര്‍ക്കാരില്‍ നിന്നും അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ തെരുവ് വെളിച്ചം എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ഉണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി ബന്ധപ്പെട്ട ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകയായ സില്‍വി സുനില്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

ഇതു സംബന്ധിച്ച് മുൻപ് ജന്മഭൂമിയിൽ വന്ന വാർത്ത
Categories:

0 comments: