:::: MENU ::::
Showing posts with label Health. Show all posts
Showing posts with label Health. Show all posts

May 2, 2020


മറ്റു രാജ്യങ്ങളിൽ കൊലയാളിയായി കരുതുന്ന ആസ്ബറ്റോസ് നമ്മുടെ ഇവിടെ ഇന്നും യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. പല രാജ്യങ്ങളിലും ആസ്ബസ്റ്റോസ് നിരോധനം വന്ന് പതിറ്റാണ്ടുകൾ ആയെങ്കിലും നമ്മുടെ പൊതു സമൂഹത്തിന് ഇതുവരെയും ഇത്തരം ഒരറിവ് ലഭ്യമായിട്ടില്ല.
ഇന്ന് തിരുവനന്തപുരത്തെ പഴയ കെട്ടിട സാമഗ്രികൾ വിൽക്കുന്നിടത്ത് കണ്ട ആസ്ബറ്റോ സുകളാണ് ചിത്രത്തിൽ.....

ഇനി കാര്യത്തിലേക്ക് വരാം...

               കാസർഗോട് ജില്ലയിലെയും പാലക്കാട് ജില്ലയിലെയും ഗോഡോണുകളിൽ സൂക്ഷിക്കപ്പെട്ടിരുന്ന നിരോധിത കീടനാശിനിയായ എൻഡോ സൾഫാൻ നിർവീര്യമാക്കാൻ വന്ന വിദഗ്ദരുടെ ബഹിരാകാശ യാത്രികരെ അനുസ്മരിപ്പിക്കുന്ന സ്യൂട്ടും മാസ്കും കൈയ്യുറയുമൊക്കെയായുള്ള വേഷ വിധാനം കണ്ട് നാട്ടുകാർ മൂക്കത്ത് വിരൽ വച്ച് നോക്കി നിന്നിട്ടുണ്ട്. കാരണം കുറച്ച് കാലങ്ങൾക്ക് മുൻപ് വരെ യാതൊരു ഭീതിയുമില്ലാതെ സകല കർഷകരും എടുത്ത് ഉപയോഗിച്ചിരുന്ന പാവം എൻഡോ സൾഫാൻ ഇത്ര വലിയ ഒരു ഭീകരൻ ആയിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല. അതുപോലെത്തന്നെയാണ്‌ നമുക്കേറെ പരിചയമുള്ള ആസ്ബസ്റ്റോസിന്റെ കാര്യവും. മനുഷ്യരിൽ ക്യാൻസർ ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടാക്കുമെന്ന് നൂറു ശതമാനം ഉറപ്പ് വരുത്തപ്പെട്ട വസ്തുക്കൾ ഉൾപ്പെടുന്ന IARC യുടെ ഗ്രൂപ്പ് 1 പട്ടികയിൽ മുൻ നിരയിൽ ഉള്ളതും ആസ്ട്രേലിയ, ജപ്പാൻ, ന്യൂസിലന്റ്, ദക്ഷിണകൊറിയ, ക്യാനഡ, യു കെ തുടങ്ങിയ രാജ്യങ്ങളിൽൽ പൂർണ്ണമായും നിരോധിക്കപ്പെട്ട ആസ്ബസ്റ്റോസ് സംസ്കരിക്കുന്ന പ്രക്രിയയും നമ്മുടെ എൻഡോ സൾഫാൻ നിർവീര്യമാക്കുന്നതുപോലെ അതീവ സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടാണെന്ന് കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നിയേക്കാം. കാരണം നമ്മുടെ നാട്ടിൽ ഇപ്പോഴും ആസ്ബസ്റ്റോസ് എന്താണെന്നോ ആസ്ബസ്റ്റോസിന്റെ കുഴപ്പങ്ങൾ എന്താണെന്നോ ഒന്നും ഇതുവരെ ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയിട്ടുപോലുമില്ല.

                     അതേ സമയം മനുഷ്യരിലോ മറ്റ് ജീവജാലങ്ങളിലോ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നതിനെക്കുറിച്ചുള്ള തെളിവുകൾ ഒന്നും തന്നെ ലഭിക്കാത്ത ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനുകളെ പ്രിക്കോഷണറി പ്രിൻസിപ്പിൾ പ്രകാരം IARC ഗ്രൂപ്പ് 2 ബി പട്ടികയിൽ പെടുത്തിയതിനെത്തുടർന്ന് അനാവശ്യമായ ഭീതി പരത്തി മൊബൈൽ ടവറുകളെയും മൊബൈൽ ഫോണുകളെയുമൊക്കെ ഭീകര ജീവികളായി പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത കഥകളിലൂടെ ചിത്രീകരിക്കപ്പെട്ടു. എന്തിനേറേ സയൻസ് എന്നത് ഏഴയലത്ത് പോലും പോകാത്ത സയൻസ് ഫിൿഷൻ സിനിമ വരെ ഈ വിഷയത്തിൽ നമ്മുടെ നാട്ടിൽ ഇറങ്ങിക്കഴിഞ്ഞു.
ഏതെങ്കിലും സിനിമക്കാരൻ ആസ്ബസ്റ്റോസ് ക്യാൻസർ ഉണ്ടാകുമെന്നോ അപകടകരമാണെന്നോ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഏതെങ്കിലും ഡോക്ടർ നിങ്ങളോട് ആസ്ബസ്റ്റോസ് ഉപയോഗിക്കുന്നതിലെ ദോഷ വശങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ? ഏതെങ്കിലും പ്രകൃതി വൈദ്യൻ ആസ്ബസ്റ്റോസ് ക്യാൻസർ ഉണ്ടാക്കുമെന്ന് പറഞ്ഞിട്ടുണ്ടോ? പ്രകൃതിക്കാർക്ക് ആസ്ബസ്റ്റോസിനോട് എതിർപ്പുണ്ടാകാൻ വഴിയില്ല കാരണം ആസ്റ്റബ്സ്റ്റോസ് 100 ശതമാനം പ്രകൃതിദത്തമായ ഒരു ഫൈബർ ആണ്‌. പ്രകൃതി ദത്തമായതൊന്നും അപകടം ഉണ്ടാക്കില്ല എന്ന പൊതുബോധ സിദ്ധാന്തപ്രകാരം പ്രകൃതി ചികിത്സകർക്ക് ആസ്ബസ്റ്റോസിനോട് പ്രത്യേകിച്ച് അലർജിയൊന്നുമുണ്ടാകാൻ വഴിയില്ല. അതുകൊണ്ട് തന്നെ ജൈവപ്പശുവിന്റെ തൊഴുത്ത് ആസ്ബസ്റ്റോസ് ആകാം. സ്കൂളിന്റെ കെട്ടിടം ആസ്ബസ്റ്റോസ് ആകാം. പക്ഷേ സ്കൂളിന്റെ മുന്നിൽ ഒരു മൊബൈൽ ടവർ അനുവദിക്കില്ല.

                                       ഇപ്പോൾ ആസ്ബസ്റ്റോസ് ഷീറ്റുകളിൽ നോക്കിയാൽ കാണാം അതിൽ എഴുതിയിരിക്കുന്ന വാചകം ഇതാണ്‌ “ Ciment roofing sheet made up of imported fiber” . എന്താണീ ഇമ്പോർട്ടഡ് ഫൈബർ- അതാണ്‌ ആസ്ബസ്റ്റോസ് ഫൈബർ. അമേരിക്ക ഉൾപ്പെടെയുള്ല വികസിത രാജ്യങ്ങളിൽ ഡിമാന്റ് കുറഞ്ഞതിനെത്തുടർന്നും അപകട സാദ്ധ്യത ജനങ്ങൾക്ക് ബോദ്ധ്യമായതിനെത്തുടർന്നും ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലേക്ക് വൻ തോതിൽ ആസ്ബസ്റ്റോസ് കയറ്റുമതി ചെയ്യപ്പെടുന്നു. ഇന്ത്യയിൽ ആസ്ബസ്റ്റോസ് ഖനനം നിരോധിക്കണമെന്നൊക്കെയുള്ള ചർച്ചകൾ ഉണ്ടായിരുന്നു എങ്കിലും ഇന്ത്യയിൽ ഇപ്പോഴും ആസ്ബസ്റ്റോസ് മൈനിംഗ് നടക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ വൻ വിലക്കുറവുള്ളതിനാൽ ഇറക്കുമതിയും ലാഭകരം തന്നെ. വിലക്കുറവും, ഉയർന്ന നാശന പ്രതിരോധ ശേഷിയും, തീപിടിത്തത്തിനെ പ്രതിരോധിക്കാനുള്ല കഴിവുമൊക്കെയാണ്‌ ആസ്ബസ്റ്റോസിനെ പ്രയങ്കരമാക്കുന്നത്. ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിൽ ജനങ്ങൾക്കിടയിലുള്ള അവബോധക്കുറവും നിയമ നിർമ്മാണങ്ങൾ നടത്തേണ്ട സർക്കാരുകളുടെ അലംഭാവവുമൊക്കെ യാതൊരു വിവേചനവുമില്ലാത്ത ആസ്ബസ്റ്റോസ് ഉപയോഗത്തിന്റെ തോത് കൂട്ടുന്നു.



                               വായുവിൽ കലരുന്ന ആസ്ബസ്റ്റോസ് ഫൈബറീന്റെ സൂഷ്മമങ്ങളായ ഭാഗങ്ങൾ ശ്വാസകോശത്തിൽ എത്തുകയും അവ ശാസകോശത്തിനകത്ത് പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു. ആകൃതിയിലെയും ഘടനയിലെയും പ്രത്യേകത കാരണം ശ്വാസകോശ ഭിത്തികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇവ ശരീരം എത്ര ശ്രമിച്ചാലും പുറം തള്ളാൻ കഴിയുന്നില്ല. ഇത് Mesothelioma എന്ന ക്യാൻസറിനു വഴി തെളിക്കുന്നു. പുകവലിക്കുന്നവർ എല്ലാവരും ക്യാൻസർ രോഗികൾ ആകുന്നില്ല എങ്കിലും പുകയിലയിലെ ഘടകങ്ങൾ ക്യാൻസറിനു കാരണമാകുന്നതിനാൽ പുകവലിക്കാർക്ക് ശ്വാസകോശാർബുദം വളരെ കൂടുതലായി ഉണ്ടാകുന്നു എന്ന് തെളിയിക്കപ്പെട്ടതിനെത്തുടർന്നാണല്ലോ പുകവലിക്കെതിരെയുള്ള നിയമങ്ങളും ബോധവത്കരണങ്ങളുമൊക്കെ ശക്തമായത്. അതുപോലെത്തന്നെ ആണ്‌ ആസ്ബസ്റ്റോസിന്റെ കാര്യവും. പ്രധാനമായും ആസ്ബസ്റ്റോസ് അധിഷ്ഠിതമായ വ്യവസായങ്ങളിലെയും ഖനികളിലെയും ഒക്കെ ജോലി ചെയ്യുന്നവരിൽ ആണ്‌ കൂടുതലായും ഇത്തരം ക്യാൻസർ കണ്ടെത്തിയിട്ടുള്ളത് എങ്കിലും വായുവിൽ ആസ്ബസ്റ്റോസ് നാരുകൾ എത്തുന്നത് ഏറിയും കുറഞ്ഞും ആയാലും അത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാം. വീടിന്റെയോ തൊഴുത്തിന്റെയോ ഫാക്റ്ററിയുടേയോ ഒക്കെ റൂഫിംഗ് ഷീറ്റുകളെ നിരുപദ്രവകരമായി കണക്കാക്കാം എങ്കിലും കാലക്രമേണ പഴക്കത്താലും മറ്റും അവയിലെ പൊടി അന്തരീക്ഷത്തിൽ കലരാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇളക്കം തട്ടുമ്പോഴും ചിലന്തിവല മാറ്റാനായി പൊടി തട്ടി വൃത്തിയാക്കുമ്പോഴും കാറ്റടിക്കുമ്പോഴുമൊക്കെ ഇവയിൽ നിന്നുള്ള പൊടി വായുവിൽ കലരാനിടയാകുന്നു. ആസ്ബസ്റ്റോസ് പ്രധാനമായും ഉപയോഗിക്കുന്ന മറ്റൊരിടമാണ്‌ വാഹനങ്ങളുടെ ബ്രേക്ക് ലൈനറുകൾ. പല രാജ്യങ്ങളിലും ആസ്ബസ്റ്റോസ് ബ്രേക്ക് ലൈനറുകളുടെ നിർമ്മാണം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോഴും ഇത്തരം ബ്രേക്ക് ലൈനറുകൾ തന്നെ ആണ്‌ വിപണിയിൽ ഉള്ളത്. റൂഫിംഗ് ഷീറ്റ് ഉൾപ്പെടെയുള്ള ആസ്ബസ്റ്റോസ് ഉൽപ്പന്നങ്ങളുടെ ഗാർഹിക ഉപയോഗക്മ് കൊണ്ട് പ്രത്യക്ഷത്തിൽ വലിയ അപകടങ്ങൾ ഉണ്ടാകുന്നില്ല എങ്കിലും ആസ്ബസ്റ്റോസ് അധിഷ്ഠിത വ്യ്വസായങ്ങൾ ഉണ്ടാകുന്നത് ഇവയ്ക്ക് ഡിമാന്റ് ഉള്ളതുകൊണ്ടാണ്‌. ആ ഡിമാന്റ് ഇല്ലാതാകണമെങ്കിൽ പൊതുജനങ്ങൾക്ക് ഇവയെക്കുറിച്ച് അവബോധം ഉണ്ടാകണം. അത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കണം. അതോടൊപ്പം തന്നെ നിയമ നിർമ്മാണങ്ങളും ആവശ്യമാണ്‌. ആസ്ബസ്റ്റോസ് ഷീറ്റുകൾ മുറിക്കുന്നവരും ഡ്രിൽ ചെയ്യുന്നവരുമൊക്കെ സാമാന്യ മുൻകരുതലുകൾ എങ്കിലും എടുക്കേണ്ടതാണ്‌ (ഷീറ്റ് നന്നായി നനച്ചതിനു ശേഷം മാത്രം വെള്ളമൊഴിച്ചു കൊടുത്തുകൊണ്ട് ഡ്രിൽ ചെയ്യുകയും മുറിക്കുകയുമൊക്കെ ചെയ്യുന്നത് പൊടി വായുവിൽ കലരാതിരിക്കാൻ സഹായിക്കുന്നു) . അതോടൊപ്പം തന്നെ നാശമായ ആസ്ബസ്റ്റോസ് അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും ശ്രദ്ധിക്കുക. കാരണം ഒരിക്കൽ ശ്വസിച്ച ആസ്ബസ്റ്റോസ് ഒരു കാലത്തും ശ്വാസകോശത്തിനു പുറന്തള്ളാൻ കഴിയില്ല. ആ സാഹചര്യമെങ്കിലും ഒഴിവാക്കാൻ ആസ്ബസ്റ്റോസുമായി ഇടപെട്ട് പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്‌.

                               വിദേശ രാജ്യങ്ങളിൽ ആസ്ബസ്റ്റോസ് നിരോധനത്തെത്തുടർന്നും വലിയ തോതിലുള്ള അവബോധം ഉണ്ടായതിനെത്തുടർന്നും പഴയ റൂഫിംഗ് ഷീറ്റുകൾ സംസ്കരിക്കുന്നത് ചെലവേറിയ ഒരു ഏർപ്പാടായി. അതോടെ ഡിസ്പോസ് ചെയ്യുന്നതിനു പകരം നിലവിലെ കേടായ പഴയ ഷീറ്റുകൾ മാറ്റാതെ അവയെ മെറ്റൽ ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ് ഉപയോഗിക്കുന്ന രീതികൾ നിലവിൽ വന്നു. അത് ആണ്‌ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ ആസ്ബസ്റ്റോസ് പുനരുപയോഗമാർഗ്ഗം.

കടപ്പാട്: സുജിത്ത് കുമാർ

May 10, 2017

തിരുവനന്തപുരം നിവാസികളിൽ വിഴിഞ്ഞം തീരത്ത്, മീൻപിടുത്ത വള്ളത്തിൽ നിന്നം മീൻ വാങ്ങാൻ പോകാത്തവരുണ്ടാകില്ല. എന്നാൽ കഴിഞ്ഞ കുറെ നാളുകളിലായി ഇവരൊക്കെ തന്നെ വലിയ തട്ടിപ്പിനാണ് നിങ്ങളെ ഇരയാക്കി കൊണ്ടിരിക്കുന്നത്.

      ഞാനും എന്റെ കുറച്ച് സുഹൃത്തുക്കളുമായി വള്ളത്തിൽ നിന്നും നേരിട്ട് വാങ്ങിയ മീൻ 2 മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും കേടായതു കണ്ടാണ് ഇതിന്റെ പിന്നാമ്പുറത്തേക്ക് ഒരന്വേഷണം നടത്തിയത്.




സാധാരണ ദിവസങ്ങളിലെല്ലാം വെളുപ്പാൻ കാലം മുതലേ ദൂരെ നിന്നു വരെ ധാരാളം പേർ ഇത്തരത്തിൽ വള്ളങ്ങളിൽ നിന്നും നേരിട്ട് മീൻ വാങ്ങുവാനായി വിഴിഞ്ഞത്ത് എത്താറുണ്ട്. വള്ളമെത്തുമ്പോൾ ഒരു കൂട്ടം മീൻ മൊത്തമായി ലേലം വിളിച്ചെടുക്കലാണ് ഇവിടത്തെ രീതി.
ഇതിനിടയിൽ മീനിന്റെ ലഭ്യത വളരെ കുറവുള്ള ദിവസങ്ങളിൽ നല്ല വില ലഭിക്കുവാനായി ചില ഇടനിലക്കാർ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. മീൻ കുറവുള്ള ദിവസങ്ങളിൽ ഇവർ തമിഴ്നാട്ടിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും വണ്ടിയിൽ രാത്രി കാലങ്ങളിൽ മീൻ എത്തിക്കുന്നു.
ബോട്ടു ലാൻഡിന് അടുത്തുള്ള കടൽപ്പാലത്തിലെ വലിയ പെട്ടികളിൽ ഐസും രാസവസ്തുക്കളും ചേർത്ത് ഇവ സൂക്ഷിക്കുന്നു. എന്നാൽ ഈ പെട്ടികളെല്ലാം ഒറ്റ നോട്ടത്തിൽ വലയും വള്ളത്തിലെ ഉപകരണങ്ങളുമായേ തോന്നൂ. ശേഷം മൂന്ന് മണിയോടുകൂടെ ഈ മത്സ്യങ്ങളെല്ലാം ഓരോ വള്ളത്തിൽ നിറച്ച് പുറംകടലിലേക്ക് പോകുന്നു. പിന്നെ വെളുപ്പിന്  കടൽവെള്ളത്തിൽ കുളിച്ച് നല്ല ഫ്രഷ് മീനുകളായി ഇടവിട്ട് ഇടവിട്ട് ഇവ കരയിലേക്ക് എത്തുന്നു. വാങ്ങുന്നവരെല്ലാം വിലയല്പം കൂടിയാലും ബോട്ടിൽ നിന്നും ഫ്രഷ് മീൻ വാങ്ങിയ സന്തോഷത്തിൽ തിരികെ പോകുന്നു .
( എല്ലാ വള്ളത്തിലെത്തുന്ന മീനുകളും ഇത്തരത്തിലുള്ളവയല്ല. വളരെ ചെറിയ ഒരു വിഭാഗമാണ് ഇത്തരം പ്രവർത്തികളിലേർപ്പെടുന്നത് )






മീനിൽ വിതറുന്ന വെളുത്ത പൊടി..?

ചിലയിടങ്ങളിൽ മീനിൽ രാസവസ്തുക്കൾ ചേർത്തു വിൽക്കുന്നതായുള്ള ആരോപണം പണ്ടുമുതലേ സജീവമാണ്. അതേക്കുറിച്ച് അന്വേഷിച്ചവർ കണ്ടെത്തിയത് പലതും ഞെട്ടിക്കുന്ന സത്യങ്ങളിലായിരുന്നു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് മൂന്നു മാസത്തിലൊരിക്കലോ മറ്റോ ഏതെങ്കിലും മാർക്കറ്റിൽ നിന്നു ചടങ്ങിനു വേണ്ടി അൽപം സാംപിൾ മീൻ എടുത്തു പരിശോധിക്കും. അതിൽ തന്നെ ഒന്നും കണ്ടെത്തുകയുമില്ല.

കടലിൽ നിന്നും പത്തും പതിനാറും ദിവസം, ചിലപ്പോൾ ഒരു മാസംവരെയും പിന്നിട്ടെത്തുന്ന മീനുകൾ നമ്മുടെ അടുക്കളയിലെത്തുന്നത് വെറും ഐസ് മാത്രം വിതറിയാണോ..?
മീൻ കേടാകാതെ എങ്ങനെ ഇത്രയും നാളിരിക്കുന്നു?
പ്രധാനമായും മീൻ കേടാകാതിരിക്കാൻ ഇവർ ഐസിൽ വിതറുന്നത് ഒരു വെള്ളപ്പൊടിയാണ്...

 ‘പ്രിഷർ ഫിഷ്’ എന്നാണു മൽസ്യബന്ധന മേഖലയിൽ ഈ പൊടി അറിയപ്പെടുന്നത്.
സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തുവാണ് ഈ വെള്ളപ്പൊടി. ജനിതക വൈകല്യം, പാർക്കിൻസൺ രോഗം, കോശങ്ങളുടെ നാശം, കാൻസർ, അകാലവാർധക്യം തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കു സാധ്യതയുണ്ടാക്കുന്നതാണ് ഈ രാസവസ്തു.

കേരളത്തിലും പുറത്തും മൽസ്യബന്ധന തുറമുഖങ്ങൾ മുതൽ ചില്ലറ വ്യാപാര മാർക്കറ്റുകളിൽ വരെ പച്ചമീനിനു മുകളിൽ വാരിവിതറിയും വെള്ളത്തിൽ കലക്കിയുമൊക്കെ പ്രയോഗിക്കുന്നത് ഈ സോഡിയം ബെൻസോയേറ്റ് തന്നെ.

അച്ചാർ, ബ്രെഡ്, പഴജ്യൂസ്, ഉണക്കി സൂക്ഷിക്കുന്ന പ്രോസസ് ചെയ്ത ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവയിൽ ബാക്ടീരിയയെ പ്രതിരോധിക്കാൻ വളരെ ചെറിയ അംശത്തിൽ മാത്രം ഉപയോഗിക്കുന്ന പ്രിസർവേറ്റീവ് ആയ സോഡിയം ബെൻസോയേറ്റ് മീനിൽ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്.

സോഡിയം ബെൻസോയേറ്റിനെപ്പറ്റി 2000ത്തിനു ശേഷം പുറത്തുവന്ന പഠനങ്ങൾ ഞെട്ടിക്കുന്നതാണ്. ഇത് അമിതമായി ശരീരത്തിനുള്ളിലെത്തിയാൽ അപകടകരമായ ദൂഷ്യഫലങ്ങളുണ്ടാകുമെന്നാണു പഠനങ്ങൾ. ജനിതക ൈവകല്യവും കാൻസറും പാർക്കിസൺ രോഗവും ന്യൂറോ സംബന്ധമായ അസുഖങ്ങളും അകാലവാർധക്യത്തിലേക്ക് എത്തിക്കുന്ന അസുഖങ്ങളുമെല്ലാം ഇതുമൂലം വരാനിടയുണ്ട്. കുട്ടികളിൽ ഇത് ഹൈപ്പർ ആക്ടിവിറ്റി എന്ന സ്വഭാവ വൈകല്യത്തിനും കാരണമാകുന്നുവെന്നു പഠനങ്ങൾ പറയുന്നു.

ലോകത്തെ തന്നെ ഏറ്റവും ആധികാരികമായ രീതിയിൽ ഗുണനിലവാരം നിശ്ചയിക്കുന്ന യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ടേഷൻ (എഫ്ഡിഎ) അവരുടെ നിയമാവലിയായ കോഡ് ഓഫ് ഫെഡറൽ റെഗുലേഷൻസ് (21) ൽ സോഡിയം ബെൻസോയേറ്റിനെപ്പറ്റി വ്യക്തമായി പറയുന്നുണ്ട് – പ്രോസസ് ചെയ്ത ആഹാരസാധനത്തിൽ സോഡിയം ബെൻസോയേറ്റ് 0.1% എന്ന അളവിൽ കൂടാൻ പാടില്ല.



അച്ചാർ, പഴജ്യൂസുകൾ എന്നിവ ദീർഘകാലം ഇരിക്കുന്നതിനും പിഎച്ച് ന്യൂട്രൈലൈസ് ചെയ്ത് നിലനിർത്തുവാൻ പോലും 0.1 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. പ്രകൃതിയിൽ നിന്നെത്തുന്ന, മീൻ പോലെയുള്ള ഭക്ഷ്യസാധനങ്ങളിൽ ഇത് ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ഫിഷറീസ് ടെക്നോളജി രംഗത്തെ വിദഗ്ധരും പറയുന്നു.

അതിനാൽ തന്നെ ഫ്രഷ്, നാടൻ തുടങ്ങിയ ലേബലിൽ നമ്മുടെ വിശ്വാസം നേടിയ പലതും ഇപ്പോഴും വിഷമയം തന്നെ.

Feb 15, 2017



              പല മരുന്ന് കമ്പനിയേക്കാളും മാന്യത ഇന്ന് പിടിച്ച്പറിക്കാർക്കുണ്ട്....
കേരളത്തില്‍ ഇന്ന്‌ വൻ വികസനം നേടുന്ന ഒരേയൊരു വ്യവസായം ആരോഗ്യ- മരുന്ന്‌-ചികിത്സാ വ്യവസായമാണ്‌. 
മലയാളികളുടെ അമിത രോഗഭയത്തെയും, ആരോഗ്യ സംരക്ഷണത്തെയും മുതലെടുക്കുന്നത് പ്രധാനമായും മരുന്നു ലോബികൾ തന്നെ.

               ആശുപത്രികള്‍, മരുന്നുകള്‍ സ്റ്റോക്ക്‌ എടുക്കുന്നതും, കുറിച്ചുകൊടുക്കുന്നതും എല്ലാം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നിര്‍ദ്ദേശപ്രകാരമാണ്‌. മെഡിക്കല്‍ എത്തിക്സ്‌ എന്നു പറയുന്നത്‌ ഇന്ന് മഷിയിട്ട് നോക്കിയാൽ കാണില്ല. രോഗികളോടുള്ള പ്രതിബദ്ധത പോലും ഇന്ന് പല ഡോക്ടർമാർക്കുമില്ല. 
കേരളം മുഴുവൻ പകർച്ച പനി പടരുന്ന സമയത്ത് വരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശമ്പള വര്‍ധനവിനും മറ്റും വേണ്ടി സമരത്തിന്‌ മുതിരുന്നത്‌ ഇതിനുദാഹരണമാണ്‌.

               മരുന്നുവിലയില്‍ എംആര്‍പി എടുക്കുന്നതിനെതിരെ ചില സംഘടനകൾ രംഗത്ത് വന്നിരുന്നു. സേവനം മുഖമുദ്രയാക്കി പ്രഖ്യാപിച്ച ആശുപത്രികള്‍ വരെ എംആര്‍പി വിലയിലെ മരുന്നു നല്‍കാറുള്ളൂ.  


          
ഇത് തിരുവനന്തപുരം സിറ്റിയിലെ ഒരു പ്രമുഖ ആശുപത്രിക്കടുത്തുള്ള സഹകരണ മെഡി. സ്‌റ്റോറിൽ നിന്നും വാങ്ങിയ മരുന്നും ബില്ലുമാണ്.

 MRP വില 3675 രൂപ -  അവർ ബില്ലിട്ട് തന്നത് 1071 രൂപ
(അവർക്കുള്ള ലാഭവും ചേർത്ത് )

ഇതേ മരുന്ന് പ്രസ്തുത ആശുപത്രിയിൽ നിന്നും മറ്റു മെഡിക്കൽസ് റ്റോറിൽ നിന്നും വാങ്ങിയത് MRP റേറ്റിൽ,

അതായത് ഈ ഒറ്റ കച്ചവടത്തിൽ നേടുന്ന ലാഭം 2623 രൂപ.

പിന്നെ എങ്ങിനെ ഡോക്ടർമാർ ഇത്തരം മരുന്നുകൾ എഴുതാതിരിക്കും.?

        ചികിത്സ വ്യവസായമായപ്പോള്‍, ആശുപത്രികള്‍ വ്യവസായ കേന്ദ്രങ്ങളും ഡോക്ടർമാർ മരുന്നു ലോബിയുടെ വിധേയരുമായി തീർന്നു.
ചികിത്സാ ചെലവ്‌ സാധാരണക്കാരന്‌ താങ്ങാന്‍ കഴിയാതാക്കുന്നതിനു മറ്റൊരു കാരണം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വിവിധതരം ടെസ്റ്റുകളാണ്‌. ആശുപത്രികളില്‍ ഇന്ന്‌ വളരെ വിലപിടിപ്പുള്ള ടെസ്റ്റിംഗ്‌ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതോടൊപ്പം അവ ലാഭകരമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്‌. ഓരോ ഡോക്ടര്‍മാര്‍ക്കും ഇഷ്ട ലാബുകളും ഇത്തരം ലാബുകളില്‍ പോയി ടെസ്റ്റ്‌ ചെയ്ത്‌ റിസല്‍ട്ട്‌ കണ്ട ശേഷം ഓരോ ടെസ്റ്റിനും ഡോക്ടര്‍ കമ്മീഷന്‍ വാങ്ങുന്നു എന്നതും പരസ്യമായ രഹസ്യവുമാണ്‌.









. ഇന്ന്‌ ആയുര്‍വേദ മേഖലയിലേക്കും മൂല്യശോഷണം വ്യാപിച്ചിട്ടുണ്ട്‌. സ്വകാര്യ ആയുര്‍വേദ തിരുമ്മുകേന്ദ്രങ്ങള്‍ വ്യാപകമാകുമ്പോള്‍, അവിടെ കൊടുക്കുന്ന കഷായവും കുഴമ്പും ഗുണനിലവാരമില്ലാത്തതാകുമ്പോള്‍, തിരുമ്മുവിദഗ്ധര്‍ വിദഗ്ധപരിശീലനം ലഭിക്കാത്തവരാകുമ്പോള്‍ സുഖചികിത്സ കഴിഞ്ഞ്‌ വരുന്നവര്‍ അസുഖബാധിതരാകുന്നു. ഇന്നും ആയുര്‍വേദ ചികിത്സയുടെ വിശ്വാസ്യത കാക്കുന്നത്‌ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രികളാണ്‌. അതിന്‌ കാരണം അവിടെ ഡോക്ടര്‍മാര്‍ ഫീസ്‌ വാങ്ങിയല്ല മരുന്ന്‌ കുറിക്കുന്നത്‌ എന്നതാണ്‌.

 ഇത്‌ നിയന്ത്രിക്കാന്‍ സംവിധാനങ്ങളുണ്ടെങ്കിലും അവ ഫലപ്രദമായി ഉപയോഗിക്കാത്തതാണ്‌ ഈ കൊടിയ ചൂഷണത്തിന്‌ പ്രധാന കാരണം.


മലയാളി ഇന്ന്‌ മെഡിക്കല്‍ ഷോപ്പിംഗും നടത്തുന്നു. അമിത അറിവ്‌ രോഗത്തെക്കുറിച്ച്‌ സ്വായത്തമാക്കുന്നവര്‍ ഒരു പാരസെറ്റമോള്‍ കൊണ്ട്‌ തൃപ്തിപ്പെടുന്നവരല്ല. രക്തക്കുറവോ മൂത്രത്തിലെ ഇന്‍ഫക്ഷനോ കൊണ്ട്‌ ഡോക്ടറെ സമീപിച്ചാലും ആയിരം ടെസ്റ്റ്‌ നടത്തിയാലേ പലര്‍ക്കും സമധാനമാകൂ.

ഇതിന്‌ പുറമെയാണ്‌  അനധികൃത മരുന്നു പരീക്ഷണം പാവപ്പെട്ട മനുഷ്യരില്‍ നടത്തുന്നത്‌. 

നിയമവിരുദ്ധവും അധാര്‍മികവുമായ ഈ പരീക്ഷണം വന്‍തോതില്‍ നടക്കുന്നുണ്ട്. ബഹുരാഷ്ട്ര കുത്തകകളാണ്‌ ഈ വിധം മരുന്നുകളും വാക്സിനുകളും മനുഷ്യരില്‍ പരീക്ഷിക്കുന്നത്‌. ഇവര്‍ തന്നെയാണ്‌ കേരളീയരുടെ രോഗഭീതി മുതലെടുത്ത്‌ ആവശ്യമില്ലാത്ത മരുന്നുകളും വ്യാജമരുന്നുകളും വിദേശരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകളും എല്ലാം മനുഷ്യര്‍ക്കും നല്‍കുന്നത്‌. 

                         ഇന്ന് അലോപ്പതി മരുന്നു മാഫിയയുടെ മാത്രം പ്രശ്നമല്ല. ആയുര്‍വേദ മരുന്നുകളിലും വ്യാജന്‍ സുലഭമാണ് എന്നതിന്  തെളിവാണ്‌ മുടി വളരാനും, വെളുക്കാനും, വണ്ണം കുറയ്ക്കാനും, വണ്ണം വയ്ക്കാനും, ലൈംഗിക ഉത്തേജനത്തിനും എല്ലാമുള്ള മരുന്നുകള്‍. 

ഇവ പരസ്യ വിപണി കീഴടക്കുന്നത്‌ രോഗഭീതികൊണ്ട്‌ മാത്രമല്ല, 
പുരുഷന്മാര്‍ ലൈംഗിക ഉത്തേജനവും, സ്ത്രീകള്‍ സൗന്ദര്യവും അമിതമായി ആഗ്രഹിക്കുന്നതുകൊണ്ടുമാണ്‌.

 വെളുക്കാന്‍ തേച്ച്‌ പാണ്ടാകുന്നതും വയര്‍ കുറയ്ക്കാനുള്ള ലേപനം പുരട്ടി കുരു വരുന്നതും പുതിയ കഥകളല്ല.

മലയാളിയുടെ മറ്റൊരു സ്വഭാവവിശേഷം ഡോക്ടര്‍മാരെ സമീപിക്കാതെ രോഗം അല്ലെങ്കില്‍ ഇല്ലാ രോഗം സ്വയം കണ്ടുപിടിച്ച്‌ ഫാര്‍മസികളില്‍ നിന്നും മരുന്നു വാങ്ങുന്നതാണ്‌. ഇതറിയാവുന്ന ഫാര്‍മസിസ്റ്റുകള്‍ ഈ പ്രവണത തിരിച്ചറിഞ്ഞ്‌ മൂലകങ്ങള്‍ പരസ്പ്പര വിരുദ്ധമായ മരുന്നുകളും വില്‍ക്കുന്നു.






മരുന്നു വിപണി ഇന്ന്‌ അനുദിനം കൊഴുക്കുകയും വികസിക്കുകയും ചെയ്യുന്ന ഒന്നാണ്‌. പ്രതിവര്‍ഷം ഏഴായിരം കോടിരൂപയുടെ മരുന്നാണ്‌ കേരളത്തില്‍ വില്‍ക്കപ്പെടുന്നതെന്നും ഇന്ത്യയിലെ മരുന്നു വിപണിയിലെ നാലില്‍ ഒരുഭാഗം ചെലവാകുന്നത്‌, കേരളത്തിലാണെന്നും ഒരു പഠനം തെളിയിക്കുന്നു. ഇതില്‍ 1500 കോടിയുടെ മരുന്നും ഗുണനിലവാരമില്ലാത്തതോ വ്യാജനോ ആധികാരികത ഇല്ലാത്തതോ ആണ്‌. രോഗഭീതി വരുമ്പോള്‍ എളുപ്പവഴിയായി ഫാര്‍മസിസ്റ്റുകളെയാണ്‌ രോഗികള്‍ സമീപിക്കുന്നത്‌ എന്നത്‌ ഈ മാഫിയയെ കൊഴുപ്പിക്കുന്ന പ്രധാന ഘടകമാണ്‌.

 ഇന്ന്‌ ഡോക്ടര്‍മാര്‍ രണ്ടുതരമുണ്ട്.

ഒന്ന്‌ ഡിഫന്‍സീവ്‌ മെഡിക്കല്‍ മാനേജ്മെന്റും 
മറ്റേത്‌ കൊമേഴ്സ്യല്‍ മെഡിക്കല്‍ മാനേജ്മെന്റും. 

പണം ലക്ഷ്യമിടാതെ പഴയ തലമുറയിലെ ഡോക്ടര്‍മാര്‍ ചെറിയ മരുന്നുകള്‍ കൊടുത്താല്‍ ഈ തലമുറയിലെ രോഗികള്‍ തൃപ്തരാകുന്നില്ല എന്നതും വസ്തുതയാണ്‌. വിദേശത്തുള്ള മക്കള്‍ വിളിച്ചുപറയുക ടെസ്റ്റുകള്‍ നടത്തി മരുന്ന്‌ കഴിക്കാനായിരിക്കും. ടെസ്റ്റുകള്‍ ആവശ്യപ്പെടുന്ന രോഗികളുമുണ്ട്‌.







കൂടുതല്‍ മരുന്നു കഴിക്കുന്നത്‌ സ്റ്റാറ്റസ്‌ സിമ്പലായി മാറുമ്പോള്‍ തകരുന്നത്‌ ആരോഗ്യമാണ്‌. ഫിസിയോതെറാപ്പിസ്റ്റുകള്‍ രോഗനിര്‍ണ്ണയം നടത്തരുത്‌ എന്ന നിര്‍ദ്ദേശം അടുത്തിടെ വന്നിരുന്നു. അവര്‍ക്ക്‌ രോഗനിര്‍ണ്ണയം സാധ്യമല്ലെന്നും ചികിത്സ മാത്രമേ പാടുള്ളൂ എന്നുമാണ്‌. ഇന്ന്‌ ആശുപത്രികള്‍ എല്ലാം ഹൈടെക്‌ ആയി മാറിയപ്പോള്‍ വിലകൂടിയ ടെസ്റ്റിംഗ്‌ സംവിധാനം ഉപയോഗിക്കാനുള്ള നിര്‍ദ്ദേശവും സ്വാഭാവികമായി ഉയരുന്നു.



                 നാം ജീവിക്കുന്നത് പ്രതികരണശേഷി നഷ്ടപ്പെട്ടവരുടെ ലോകത്താണെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞത് കേട്ടുകാണുമല്ലോ,. മാഫിയകളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയകക്ഷികള്‍ക്കെതിരെ പ്രതികരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടവരായി നാം മാറിയെന്നും അദ്ദേഹം പറയുന്നു. അഴിമതിയാണ് പ്രധാനകാരണം. ഏത് ഭരണം വന്നാലും ആ അവസ്ഥ മാറുന്നില്ല.

                        ശ്രീനാരായണഗുരു തപസ്സുചെയ്ത സമയങ്ങളില്‍ അദ്ദേഹം ഒരു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അത് ചിക്കന്‍ചില്ലോ മറ്റോ അല്ല , ആരോഗ്യപ്പച്ച എന്ന ചെടിയുടെ ഇല അരച്ച് കഴിച്ചാണ് വിശപ്പ് മാറ്റിയിരുന്നത്. ഈ ചെടിക്കായുള്ള അന്വേഷണത്തിലാണ് ഞാന്‍. ലഭിച്ചു കഴിഞ്ഞാല്‍ അത് മറ്റുള്ളവര്‍ക്കുതരാം. കാരണം വിഷം കഴിക്കേണ്ടല്ലോ. എത്രയോ അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ചെടികള്‍ നമ്മുടെ നാട്ടിലുണ്ട്. ഇവ സംരക്ഷിക്കപ്പെടണം. ശ്രീനിവാസന്‍ പറയുന്നു...

രുന്ന് വിലനിയന്ത്രണം എന്ന് കേള്‍ക്കുമ്പോള്‍ ഒരു പൌരനു മനസ്സില്‍ ഉണ്ടാവുന്ന അല്പം ആശ്വാസത്തിനും അപ്പുറം വാസ്തവത്തില്‍ മരുന്ന് വില ജന സാമാന്യത്തിനു ക്ഷേമകരമായി/ഫലപ്രദമായി നിയന്ത്രിക്കപ്പെടുന്നുണ്ടോ എന്ന് അധികമാരും അന്വേഷിക്കുന്നില്ല.ഇങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം തേടി ഇറങ്ങിയാല്‍ കണ്ടെത്താന്‍ കഴിയുന്നത് മരുന്ന് വില നിയന്ത്രണം എന്ന പ്രക്രിയ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ സാധൂകരിക്കുന്ന രീതിയില്‍ ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നില്ല എന്നാണു.കാരണം മനസ്സിലാവണം എങ്കില്‍ അല്പം ചരിത്രം ചികഞ്ഞാല്‍ മാത്രം മതി.
ചുരുക്കത്തില്‍ പറഞ്ഞാല്‍ നിലവില്‍ ഉള്ള "വില നിയന്ത്രണം" എന്ന സംവിധാനം രോഗപീഡ അനുഭവിക്കുന്ന സാധാരണ പൗരന് ഫലപ്രദമായി ആശ്വാസമേകുന്ന മാന്ത്രിക വടി ഒന്നും അല്ല.ഇതിനു പരിഹാരം കാണാന്‍ ഉള്ള കോടതി വ്യവഹാരങ്ങള്‍ ദശകങ്ങളോളം ആയി തുടരുന്നു എങ്കിലും.,
കോടതിയില്‍നിന്നെങ്കിലും സാധാരണക്കാരന് ആശ്വാസം പകരുന്ന നടപടികള്‍ ഉണ്ടാവും എന്ന് നമ്മുക്ക് പ്രത്യാശിക്കാം.

വിവരങ്ങള്‍ക്ക് അവലംബം: വിവിധ ആരോഗ്യ ലേഖനങ്ങൾ

Feb 11, 2017

നിയമപരമായ മുന്നറിയിപ്പ് : മദ്യം ആരോഗ്യത്തിന് ഹാനികരം
മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന താല്‍ക്കാലിക രോഗാവസ്ഥയാണ് ഹാങ് ഓവര്‍. മദ്യപാനാനന്തര മന്ദത എന്ന ഈ 'കെട്ട്' വിടാന്‍ സമയമെടുക്കും. മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. മദ്യപാനാനന്തര മന്ദതയെക്കുറിച്ചുള്ള മിഥ്യകള്‍ പലതും വ്യത്യസ്തവും രസകരവുമാണ്. സൂക്ഷ്മമായി നോക്കിയാല്‍ അവയില്‍ വളരെക്കുറച്ചെണ്ണത്തില്‍ മാത്രമേ യാഥാര്‍ത്ഥ്യമുള്ളൂ. മദ്യപാനാനന്തര ഹാങ്ഓവറിക്കുറിച്ച് പ്രചരിക്കുന്ന 12 മിഥ്യകള്‍ തുടര്‍ന്ന് വായിക്കാം.




















1 ഹാങ് ഓവര്‍ വലിയ കാര്യമൊന്നുമല്ല
വസ്തുത: അമിതമായ മദ്യപാനം മൂലം വിഷബാധിതമായ ശരീരത്തിന്റെ പ്രതികരണമാണ് ഹാങ്ഓവര്‍. അമിത കുടി കേന്ദ്രനാഡീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുക. ആല്‍ക്കഹോള്‍ മസ്തിഷ്‌കത്തിലെ രാസവസ്തുക്കളുമായി പ്രവര്‍ത്തിക്കുമ്പോഴാണ് തലവേദന, മന്ദിപ്പ്, ഓക്കാനം, അടിക്കടിയുള്ള മൂത്രശങ്ക, തുടര്‍ന്നുള്ള നിര്‍ജജലീകരണം എന്നിവ പ്രത്യക്ഷപ്പെടുന്നത്. മദ്യപാനാനന്തര പ്രഭാതത്തില്‍ അവ കടുത്ത തലവേദനയും ക്ഷീണവും വായവരണ്ടുണങ്ങലും ഓക്കാനവും പ്രതിരോധ വ്യവസ്ഥ ക്ഷയിക്കലുമൊക്കെയായി കൂടുതല്‍ ശക്തമാവും.

2. ആണിനും പെണ്ണിനും ഒരു പോലെ
വസ്തുത: ഹാങ് ഓവര്‍ ആണിനും പെണ്ണിനും ഒരു പോലെയാണെന്നു കരുതി പെണ്ണുങ്ങള്‍ അടിച്ച് ഫിറ്റാവാന്‍ നോക്കേണ്ട. ഒരേ തരം മദ്യം ഒരേ അളവ് കഴിച്ചാലും ഹാങ് ഓവര്‍ പ്രശ്‌നം പുരുഷനെ അപേക്ഷിച്ച് സ്ത്രീകളിലായിരിക്കും കൂടുതല്‍. പുരുഷ ശരീരത്തില്‍ കൂടുതല്‍ ജലാംശമുണ്ടെന്നാണ് ഇതിന് ശാസ്ത്രകാരന്മാര്‍ നല്‍കുന്ന വിശദീകരണം. കഴിക്കുന്ന ആല്‍ക്കഹോള്‍ കൂടുതല്‍ നേര്‍പ്പിക്കാന്‍ ഇത് പുരുഷശരീരത്തെ സഹായിക്കുമത്രേ. അതുകൊണ്ട് പുരുഷനെപ്പോലെ കുടിച്ചാല്‍ സ്ത്രീകളുടെ രക്തത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ നിറയും.

3. അമിത മദ്യാപാനികള്‍ക്കേ ഹാങ് ഓവര്‍ ഉണ്ടാവൂ
വസ്തുത: അമിത മദ്യപാനം ഹാങ്ഓവറിലേക്ക് വേഗം വര്‍ധിപ്പിക്കുമെങ്കിലും അത് ഒഴിവാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഹാങ്ഓവര്‍ അമിത മദ്യപാനത്തേക്കാളേറെ ശരീര പ്രകൃതിയെആശ്രയിച്ചാണിരിക്കുന്നത്. അത്തരക്കാരില്‍ ഒന്നോ രണ്ടോ ഡ്രിങ്ക് മതി തലവേദനയും മറ്റു ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാന്‍. ഓരോ ഡ്രിങ്കിനും ഇടയില്‍ വെള്ളമോ മറ്റ് ആല്‍ക്കഹോള്‍ രഹിത പാനീയമോ കുടിക്കാന്‍ ശ്രദ്ധിച്ചാല്‍ നിര്‍ജലീകരണം തടയാനും കുടിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനും കഴിയും.

4. വൈനിന് ഹാങ് ഓവര്‍ കുറവാണ്
വസ്തുത: ചുവന്ന വൈനില്‍ ടാനിന്‍ എന്ന വസ്തുവുണ്ട്. ഇത് പലരിലും തലവേദനയുണ്ടാക്കും. വിസ്‌കി പോലെ ബാര്‍ലി വാറ്റി ഉണ്ടാക്കുന്ന മദ്യങ്ങളും തീവ്രമായ ഹാങ് ഓവര്‍ ഉണ്ടാക്കുന്നവയാണ്. കുടിക്കാതിരിക്കാനാവാത്തവരും ഹാങ് ഓവര്‍ ഭീതിക്കാരും ബീയറോ അല്ലെങ്കില്‍ വേഡ്കയോ ജിന്നോപോലുള്ള കഌയര്‍ ലിക്കര്‍ തിരഞ്ഞെടുക്കുക.

5. ഡയറ്റ് കോക്ക്‌ടെയിലുകള്‍ സുരക്ഷിതമാണ്
വ്‌സ്തുത: കലോറി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റ് ഡ്രിങ്കുകള്‍ സഹായകരമാണ്. എന്നാല്‍ ഹാങ് ഓവര്‍ ഒഴിവാക്കാനൊന്നും അവ സഹായകരമാവില്ല. പകരം പഴങ്ങളോ പഴച്ചാറുകളോ മധുര പാനീയങ്ങളോ കഴിച്ചാല്‍ ഹാങ് ഓവര്‍ തീവ്രത കുറയ്ക്കാനാവുമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.

6. ബീയറിന് മുമ്പ് ലിക്കര്‍ കഴിക്കുന്നതാണ് നല്ലത്
വസ്തുത: ബീറിന് മുമ്പാണോ ശേഷമാണോ ലിക്കര്‍ കഴിക്കുന്നത് എന്നത് ഹാങ് ഓവറിന്റെ കാര്യത്തില്‍ വലിയ പ്രാധാന്യമൊന്നുമില്ല. കഴിക്കുന്ന ആല്‍ക്കഹോളിന്റെ അളവാണ് കാര്യം. 12 ഔണ്‍സ് ബീയറിലും അഞ്ച് ഔണ്‍സ് വൈനിലും 1.5 ഔണ്‍സ് ഹോട്ടിലും ഉള്ളത് ഏകദേശം ഒരേ അളവ് ആല്‍ക്കഹോളാണ്.

7. ഭക്ഷണം കഴിച്ചാല്‍ ഹാങ്ഓവര്‍കുറയും
വസ്തുത: മദ്യപിച്ച ശേഷം ഭക്ഷണം കഴിക്കുന്നത് ഹാങ് ഓവര്‍ കുറയ്ക്കില്ല. മദ്യപാനത്തിന് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ആല്‍ക്കഹോള്‍ ആഗിരണത്തിന്റെ വേഗത കുറയ്ക്കുമെങ്കിലും കൊഴുപ്പടങ്ങിയതാണ് കൂടുതല്‍ സഹായകരം. അതുകൊണ്ട് മദ്യപാനത്തിന് മുമ്പ് അല്‍പം കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഹാങ് ഓവര്‍ കുറയും. കിടക്കുന്നതിന് മുമ്പ് ഇടക്കിടെ വെള്ളവും കുടിക്കുക.

8. വേദന സംഹാരികള്‍ കഴിക്കുക
വസ്തുത: കുറിപ്പടിയില്ലാതെ കടയില്‍ നിന്ന് വാങ്ങുന്ന വേദന സംഹാരികളുടെ ഫലം 4 മണിക്കൂറേ നീണ്ടുനില്‍ക്കൂ. അതുകൊണ്ട് ഉറക്കം കഴിഞ്ഞ് എണീക്കുമ്പോള്‍ അതിന്റെ ഫലമുണ്ടാവില്ല. പകരം എഴുന്നേല്‍ക്കുമ്പോള്‍ ഗുളിക കഴിക്കാം. രാത്രി മദ്യപിച്ച ശേഷം രാവിലെ അസെറ്റാമെനോഫെന്‍ കഴിക്കുന്നതും ഒഴിവാക്കണം. കാരണം കരള്‍ അസെറ്റാമെനോഫനെ പ്രോസസ് ചെയ്യുന്നത് ആല്‍ക്കഹോള്‍ തകരാറിലാക്കും. കരളില്‍ നീര്‍ക്കെട്ടും സ്ഥിരമായ തകരാറുമായിരിക്കും ഫലം..

9. മദ്യം നല്ല ഉറക്കം നല്‍കും
വസ്തുത: മദ്യം ഉറക്കം തടസ്സപ്പെടുത്തുകയാണ് ചെയ്യുക. കുടിച്ചാല്‍ വേഗം ഉറക്കം വരുമെങ്കിലും അത് ഉറക്കത്തിന്റെ ഗുണനിലവാരം നശിപ്പിക്കും. ഗാഢനിദ്ര നഷ്ടമാകുമെന്ന് മാത്രമല്ല നേരത്തേ എഴുന്നേല്‍ക്കുകയും ചെയ്യും. അമിതമായി മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഉറക്കത്തിന്റെ അവസാന ഭാഗം ഹാങ് ഓവറിനാല്‍ തടസ്സപ്പെടുകയും ചെയ്യും.

10. ഉണരുമ്പോഴുള്ള കോക്ടെയില്‍ ഹാങ്ഓവര്‍ കുറയ്ക്കും
വസ്തുത: രാവിലെ കുടിക്കുന്നത് ഹാങ് ഓവര്‍ കുറയ്ക്കുകയല്ല, നീട്ടിവെക്കുകയാണ് ചെയ്യുന്നത്. പിന്നീട് ശക്തമായി ഹാങ് ഓവര്‍ ഉണ്ടാവുകയും ചെയ്യും. രാവിലെ ഒരു ക്വാര്‍ട്ടര്‍ എങ്കിലും കിട്ടാതെ കാര്യങ്ങള്‍ ശരിയാകാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ അഡിക്ടായി കഴിഞ്ഞു എന്നര്‍ത്ഥം. അടിയന്തരമായി ചികില്‍സ തേടുക.

11. കാപ്പി കുടിക്കുന്നത് ഹാങ് ഓവര്‍ കുറയ്ക്കും
വസ്തുത:കാപ്പി കുടിക്കുന്നത് നിര്‍ജലീകരണം കൂട്ടി ഹാങ് ഓവര്‍ തീവ്രമാക്കുകയാണ് ചെയ്യുക. രാത്രി മദ്യപിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് കഫൈന്‍ അടങ്ങിയത് എന്തും ഒഴിവാക്കുന്നതാണ് നല്ലത്. പകരം വെള്ളമോ സ്‌പോര്‍ട്‌സ് ഡ്രിങ്കുകളേ ഇടയ്ക്കിടെ കുടിക്കുക. ഛര്‍ദ്ദിയുണ്ടെങ്കില്‍ ഇത് നിര്‍ബന്ധമായും ആവശ്യമാകും.

12. മരുന്നുകള്‍ കഴിക്കുന്നത് നല്ലതാണ്
വസ്തുത: നിലവിലുള്ള ഹാങ് ഓവര്‍ മരുന്നുകളൊന്നും തന്നെ ഫലപ്രദമല്ലെന്നാണ് ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തിയത്. അപൂര്‍വം ചില ഔഷധങ്ങള്‍ ഹാങ് ഓവറുമായി ബന്ധപ്പെട്ട ഓക്കാനവും വായ വരള്‍ച്ചയും കുറയ്ക്കാന്‍ ചെറിയ തോതില്‍ സഹായകരമാണെന്ന് മാത്രമാണ് തെളിഞ്ഞിട്ടുള്ളത്.

Feb 6, 2017


ദിവസവും മണിക്കൂറുകണക്കിന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതെ..

നിങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുനത് ശരിയായ രീതിയിലല്ല എങ്കില്‍ നിങ്ങള്‍ക്കും Carpal Tunnel Syndrome എന്ന രോഗം വരാന്‍ സാധ്യത ഉണ്ട് .....


മൗസ് -ഉം കീബോര്‍ഡ്-ഉം ശരിയായ രീതിയില്‍ ഉപയോഗിക്കാതെ Carpal Tunnel Syndrome എന്ന രോഗം വന്ന ഒരാളുടെ operation ചിത്രങ്ങള്‍ ഇതാ ചുവടെ ചേര്‍ക്കുന്നു ....





















































കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ട ശരിയായ രീതി ......














































































വരാതിരിക്കാന്‍ ഉള്ള വ്യായാമമുറകള്‍ ........