:::: MENU ::::

Jun 8, 2017

                                           മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി സന്യാസ സമൂഹത്തിന്‍റെ സ്ഥാപകനുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസിനെ 2007 ജൂലൈയിലാണ് വിശുദ്ധ പദവിക്ക് മുന്നോടിയായി  ദൈവദാസനായി പ്രഖ്യാപിച്ചത്, 

ഈ കബറിടം ഉൾപ്പെടെ മറ്റ് പിതാക്കന്മാരുടെ കബാറിടങ്ങളെല്ലാംതന്നെ സ്ഥിതി ചെയ്യുന്നത് പട്ടം സെന്റ് മേരീസ് കത്രീഡ്രലിനു മുൻപിലുള്ള ആ ചാപ്പലിലാണ്. ഇവിടെ നിന്ന് പുറത്തേക്ക്  നോക്കിയാൽ കാണുക കേവലം 200 മീറ്ററിനപ്പുറമുള്ള ആ ബാറാണെന്ന് എത്ര പേർക്കറിയാം...?





       

       തിരുവനന്തപുരത്തെപട്ടം- കേശവദാസപുരം റോഡിൽ, മുൻപ് ഒരു സ്വാഗത് ബാർ ഉണ്ടായിരുന്നു.  മദ്യനയം മാറിയപ്പോൾ അത് സ്വാഗത് ബിയർ&വൈൻ പാര്‍ലറായി മാറി. റോഡ് മുറിച്ച് കടന്നാൽ ഏകദേശം 500 മീറ്റർ ദൂരത്തിനുള്ളിലാണ്  മലങ്കര കത്തീഡ്രൽ പള്ളിയും അതിനോട് ചേർന്നുള്ള പട്ടം സെന്റ് മേരീസ് എന്ന പ്രശസ്ത വിദ്യാലയവും സ്ഥിതി ചെയ്യുന്നത്,

പക്ഷെ നിയമപ്രകാരം നേരെ എതിർ ഭാഗത്തുള്ള ബാറിൽ നിന്നും ഇങ്ങോട്ടേക്ക് ഡിവൈഡർ ചുറ്റിവരുമ്പോൾ കിലോമീറ്ററോളം ദൂരം വരും. ഈ ന്യായം പറഞ്ഞാണ് പണ്ടുമുതലേ ഈ ബാർ പ്രവർത്തിച്ചു പോരുന്നത്. കത്രീഡ്രലായിട്ടു പോലും അതിനു മുന്നിലെ ഡിവൈഡറിനെ തൊടാതെ കിലോമീറ്റർ മുന്നിലേക് പോയി ചുറ്റി വരേണ്ട ഗതികേടിലാണ്  വിശ്വാസികൾ. എന്നാൽ ഇതിനെതിരെ ഒന്ന് പ്രതിഷേധിക്കാനോ, ബാറിനെതിരെ ഒരു പിക്കറ്റിംഗ് സംഘടിപ്പിക്കാൻ പോലും വിശ്വാസികക്കോ, കത്രീഡ്രലിന്റെ മേലധികാരിയായുള്ള KCBCദേശീയ കത്തോലിക്കാ ബിഷപ്പ് കൗൺസിൽ അദ്ധ്യക്ഷനോ സാധിച്ചിട്ടില്ല.























അതുപോലെ തന്നെ പ്ലാമൂട് ജംഗ്ഷനടുത്ത് ജിൻസ് ബാർ ( ഇപ്പോൾ ബിയർ & വൈൻ ) ഈ സ്ഥാപനത്തിന്റെ ഒരു മതിലിനപ്പുറം നിത്യാരാധന പ്രാർഥനാ കേന്ദ്രവും , സിസ്റ്റഴ്സ് കോൺവെൻറും. മറ്റൊരു മതിലിനപ്പുറം യേശുവിളിക്കുന്നു എന്ന പ്രാർഥനാ സംഘടനയുടെ കേന്ദ്രമാണ്.

ഇതിൽ ഏറ്റവും രസകരം ഈ രണ്ടു സ്ഥാപനങ്ങൾക്ക് പുറകിലും ചില കത്തോലിക്കാ വിശ്വാസികളാണെന്നതാണ്.

ഇപ്പോഴത്തെ മദ്യനയം തിരുത്തിയാൽ വലിയ പ്രക്ഷോഭം തുടങ്ങാൻ തയ്യാറെടുക്കുന്നവരും, വൈൻ വാറ്റാൻ ലൈസൻസ് ചോദിക്കുന്നവരും ആദ്യം ഇതിനൊക്കെ മുന്നിൽ ഒരു പിക്കറ്റികങ്ങെങ്കിലും നടത്തി കാണിക്ക്...
എന്നിട്ട് പോരെ സത്യാഗ്രഹമിരുന്ന് നാട് നന്നാക്കാൻ.






Categories:

0 comments: