:::: MENU ::::

Feb 10, 2017

   

                     കട്ടിലും, ശീതികരിണിയുമായി നേതാക്കൾ  സത്യാഗ്രഹമിരിക്കമ്പോൾ, ശ്രീജിത്തെന്ന 28 വയസുള്ള യുവാവ് 420 ദിവസമായി സെക്രട്ടറിയേറ്റിനു മുൻപിൽ റോഡരുകിൽ സമരത്തിലാണ്, തന്റെ സഹോദരന്റെ കൊലപാതികികളെ നിയമത്തിന്റെ മുന്നിലെത്തിക്കാനായി.

                                   പ്രതിസ്ഥാനത്ത് പോലീസോ മറ്റ് ഉന്നതരോ ആണെങ്കിൽ കേരളത്തിലെന്നല്ല ഒരിടത്തും ഒന്നും നടക്കാറില്ല. ഇത്തരം സംഭവങ്ങളിലേറെയും അകപ്പെടുന്നത് പട്ടണി പാവങ്ങളാണെന്നതാണ് ദു:ഖകരം. പാലക്കാട്ടെ സമ്പത്ത്, ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാർ തുടങ്ങി CBl അന്വേഷിച്ചിട്ട് പോലും എല്ലാവരും സസുഖം ഉദ്യോഗത്തൽ തുടരുകയും മാന്യരായി സമൂഹത്തിൽ ജീവിക്കുകയും ചെയ്യുന്നു.








              2013 ൽ നടന്ന ഒരു മൊബൈൽ മോഷണക്കേസിൽ പ്രതിയെന്നു പറഞ്ഞ് 2014 മെയ് മാസം രാത്രി 11 മണിക്കാണ് ശ്രീജിത്തിന്റെ സഹോദരൻ ശ്രീജേഷിനെ പാറശ്ശാല പോലീസ് കസ്റ്റഡിയിലെട്ക്കുന്നത്. തുടർന്ന് അടുത്ത ദിവസം ശ്രീജിത്തറിയുന്നത് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ സഹോദരൻ മെഡിക്കൽ കോളേജിലാണെന്നാണ്. സഹോദരന്റെ ജീവൻ രക്ഷിക്കാനെന്ന് പറഞ്ഞ് തന്റെ മുന്നിൽ വച്ച് പോലീസുകാർ ട്യൂബിലൂടെ നൽകിയ ദ്രാവകം വിഷമായിരുനെന്ന് പിന്നീടാണ് ശ്രീജിത്ത് മനസ്സിലാക്കിയത്. അന്നു മുതൽ കയറിയിറങ്ങാത്ത വാതിലുകളില്ല.




മനുഷ്യാവകാശ കമ്മീഷനും, പോലീസ് കംപ്ലയിന്റ് അതോരിറ്റിയും ഇത് കൊലപാതകമാണെന്ന് കണ്ടെത്തിയിട്ടും വ്യക്തമായ ഒരന്വേഷണത്തിനായി ഇന്നുവരെ ഒരു നടപടിയുമായിയിട്ടില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തെ ഇന്നും  ചിലർ വേട്ടയാടി കൊണ്ടേയിരിക്കുന്നു.

         അച്ഛനില്ലാത്ത, പ്രായമായ അമ്മയെയും സഹോദരങ്ങളെയും വീട്ടിലാക്കി വിദ്യാഭ്യാസവും, ജോലിയും ഉപേക്ഷിച്ച് ശ്രീജിത്ത് രണ്ട് വർഷമായി നീതിക്കായി അലയുകയാണ്.




     



                 തന്റെ സഹോദരന്റെ ഒരു പ്രണയ ബന്ധത്തെതുടർന്നുള പ്രശ്നങ്ങളാണ് ഇത്തരത്തിലുള്ള ഒരു കൊലക്ക് പോലീസിനെ  പ്രേരിപ്പിച്ചതെന്ന് ശ്രീജിത്ത് ഇന്നും വിശ്വസിക്കുന്നു. പാറശ്ശാല സ്റ്റേഷനിലെ ഫിലിപ്പോസ് എന്ന ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവായിരുന്നു പെൺകുട്ടി. ഈ സംഭവ ശേഷം ഭരണത്തിലും പോലീസിലും  ഉന്നത ബന്ധങ്ങളുള്ള ഇവരെല്ലം ഇന്ന് CI യും DYSP യുമാണ്.






               പോലീസ് കംപ്ലയിന്റ് അതോറിറ്റി വിധിയിൽ നഷ്ട പരിഹാര തുക മേൽ പറഞ്ഞ ഓഫീസർമാരിൽ നിന്നും ഈടാക്കി നൽകണമെന്ന വിധിയെ തുടർന്ന് രണ്ട് പോലീസുകാർ വീട്ടിലെത്തി ചിലപേപ്പറിൽ ഒപ്പിടുവിച്ച് പത്തുലക്ഷം നൽകിയെങ്കിലും പിന്നീട് ശ്രീജിത്തറിഞ്ഞു 20 ലക്ഷം നൽകിയതായി അവർ രേഖകളുണ്ടാക്കി കഴിഞ്ഞെന്ന്.







    ഇത്രയും ദിവസമായി സമരം നടത്തുന്ന തന്നെ ഭ്രാന്തനായാണ് പലരും കാണുന്നതെങ്കിലും, പാവങ്ങൾക്ക് ഇനിയൊരിക്കലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എന്തെങ്കിലും തന്നാൽ ചെയ്തേ പിൻവാങ്ങു എന്ന ഉറച്ച തീരുമാനത്തിലാണ് ശ്രീജിത്ത് ഇന്ന്.





ശേഷം എന്ന ടിവി ഷോയില്‍ ശ്രീജേഷിനെപറ്റി വന്ന എപ്പിസോഡ്




നിയമപരമായി നേരിടുന്നതിനാവശ്യമായ സാമ്പത്തികമോ, വിദ്യാഭ്യാസമോ, ഇല്ലാത്തതിനാൽ തന്നാലാകുന്ന സമരമുറയിൽ ശ്രീജിത്ത ഇന്നും പൊരുതുകയാണ്.






                       
                     അതെ ഭരണകൂട ഭീകരതയാണ് പലരെയും രാജ്യദ്രോഹികളും, ഭീകരരുമായി മാറ്റുന്നത്. തനിക്ക് ലഭ്യമാകാത്ത നീതി ബാക്കിയുള്ളവർക്ക് എന്തിന് നൽകുന്നതെന്ന ചിന്ത. അത്തരം ചിന്തയിലേക്കല്ല പകരം സ്വയമേ നശിച്ചാലും നീതി നേടിയെടുക്കും എന്ന അത്മവിശ്വാസത്തിൽ, സെക്രട്ടറിയേറ്റിനു മുന്നിലെ റോഡരുകിൽ ശ്രീജിത്ത് ഇന്നും കിടക്കുകയാണ് ആ നീതിയും കാത്ത്'....

Categories:

0 comments: