:::: MENU ::::

Feb 17, 2017

         
              നിരവധി സുഹൃത്തുക്കൾ ഇന്ന് യൂറോപ്പ് യാത്രകളെ പറ്റി ചിന്തിക്കുന്നുണ്ട്,  അവർക്കെല്ലാം വേണ്ടി യൂറോപ്പ് യാത്രകൾ എങ്ങനെ ചിലവുകുറച്ചു നടത്താം , എന്നതിനെപറ്റിയും, യാത്ര നടത്താൻ വേണ്ട പ്ലാനിങ്ങുകളും ചില ഫോർമാലിറ്റികളെ പറ്റിയുമാകാം ഇന്നത്തെ എഴുത്ത്...  


പ്ലാനിംഗ് അത്യാവശ്യം :

 യാത്രകളിൽ   ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനമായ കാര്യം ആണ് Trip Planning.....
യാത്ര പോകേണ്ടതിന്റെ ഏകദേശം 1 മാസം മുന്പെങ്കിലും ഈ planning നടത്തണം.
ആദ്യം കാണേണ്ട കാഴ്ചകളെ പറ്റി വ്യക്തമായി പഠിക്കണം. എല്ലാ സ്ഥലങ്ങളും എപ്പോൾ പോയാലും കാണാൻ പറ്റണം എന്നില്ല. അതുകൊണ്ട് visiting time, ticket rate, ഇവയെല്ലാം വ്യക്തമായി ചെക്ക്‌ ചെയണം. കൂടാതെ, public transport tickets, പോകേണ്ട വഴികൾ, എന്നിവയെല്ലാം കുറിച്ച് വ്യക്തമായി സ്റ്റഡി ചെയണം.

















എന്റെ യത്രകളിൽ ഞാൻ ചെയ്യന്നത് ഇങ്ങനെത്തന്നെയാണ്, ഹോട്ടലിൽ നിന്നും ആദ്യത്തെ സ്ഥലത്ത് എത്താൻ വേണ്ട സമയം, transportation method to reach, സ്ഥാലം കാണുന്നതിനായി ചെലവഴിക്കേണ്ട സമയം, അവിടെ കാണേണ്ട പ്രധാന കാര്യങ്ങളെപറ്റി ഉള്ള ഒരു പഠനം, അങ്ങനെയൊക്കെ കുറേയേറെ വിവരങ്ങൾ ചേർത്ത് കൃത്യമായ ടൈം പ്ലാന്നിങ്ങോട് കൂടി ഒരു travel itinerary ഉണ്ടാക്കും.


















ചില സ്ഥലങ്ങൾ കാണുന്നതിനും, എത്തിപ്പെടുന്നതിനും, നമ്മൾ പ്ലാൻ ചെയുന്ന സമയം മതിയായി എന്ന് വരില്ല. അതുകൊണ്ട്, മിക്ക ഇടങ്ങളിലും നാൻ 30 മിനിട്ട് മുതൽ 1 മണിക്കൂർ വരെ tolerance ചേർക്കാറുണ്ട്. കൂടാതെ കഴിയുന്നതും, maximum എൻട്രി ടിക്കെടുകളും മറ്റും ഓണ്‍ലൈനിൽ വാങ്ങിക്കും.അങ്ങനെ ക്യു നിൽക്കുന്നതും തപ്പി നടക്കുന്നതും കുറെ ഒഴിവാക്കാം. പോകാൻ പോകുന്ന സ്ഥലത്തെ റോഡുകളും , ഹോട്ടെൽ പോലയൂള്ള ബിൽഡിംഗുകളും google street view വിൽ കണ്ടു മനസ്സിലാക്കുന്നത്‌ കണ്ടുപിടിക്കാൻ വളരെ ഉപകാരപ്പെടും.


ഹോട്ടൽ വേണോ ഹോസ്റ്റൽ വേണോ...?

യൂറോപ്പിലോട്ട് യാത്ര ചെയുംപോൾ ചെലവ് കുറക്കാൻ പറ്റിയ ഏറ്റവും എളുപ്പമുള്ള മാർഗമാണ് ഹോട്ടൽ താമസം.

ആദ്യം എന്താണ് ഹോസ്റ്റൽ എന്ന് പറയാം..
ഒരു റൂമിൽ 4 ഓ 5 ഓ ബെഡ് അറേഞ്ച് ചെയ്തിരിക്കും (ഇതല്ലാതെ 8ഉം 10 ഉം ബെഡ് ഇട്ടുകൊണ്ട്‌ dormetry പോലെയുള്ളതും ഉണ്ട്.), എല്ലാ ബെഡുകൾക്കും പ്രത്യേകം ലോക്കെർ ഷെൽഫും പ്രത്യേകം electric sockets ഉം ഉണ്ടായിരിക്കും. common bathroom, Pantry, entertainment room എന്നിവയും ഉണ്ടായിരിക്കും. ഹോട്ടെലിന്റെ മൂന്നിലൊന്നു ചിലവേ ഹോസ്റ്റലിതാമസ്സിക്കാൻ വേണ്ടു. വേറെ ഒരു പ്രധാന ഗുണം, മറ്റു പല രാജ്യങ്ങളിൽ നിന്നും വരുന്ന solo travelers നെ ഇവിടെ നിന്നും പരിചയപ്പെടാം എന്നതാണ്. കൂടാതെ മിക്ക ഹോസ്റ്റെലുകളിലും Night crawl, Pub crawl പോലയൂള്ള organized group activity കൾ ഉണ്ട്. അതിലെല്ലാം പങ്കെടുത്ത് നമ്മുടെ യാത്രയെ വേറെ ഒരു ലെവലിൽ എത്തിക്കാൻ ഹോസ്റ്റൽ സ്റ്റേ സഹായിക്കും.

















യൂറോപ്പിലെ എല്ലാ സിറ്റികളിലും പല റേഞ്ചിൽ ഉള്ള ധാരാളം ഹോസ്റ്റലുകൾ ഉണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ, "വില തുച്ചം, ഗുണം മെച്ചം" അതാണ് ഹോസ്റ്റൽ സ്റ്റേ.
So i will say, Hostel stay is the best option……
താമസിക്കേണ്ട സ്ഥലത്തിന്റെ location വളരെ പ്രധാനമാണ്. metro train, bus പോലുള്ള public transport അടുത്തുള്ളതും. കാണേണ്ട പ്രധാന സ്ഥലങ്ങളുടെ അടുത്തും ആണെങ്കിൽ അത്രയും നല്ലത്.


വിമാനയാത്ര:
ക്രെഡിറ്റ്‌ കാർഡിൽ നിന്നും മറ്റും ലഭിക്കുന്ന പോയിന്റ്‌ ഉപയോഗിക്കുന്നതിലൂടെയും, വളരെ നേരത്തെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തും നമുക്ക് കുറച്ചു ചെലവ് കുറക്കാൻ കഴിയും. യൂറോപ്പിനുള്ളിൽ ഒരു രാജ്യത്ത് നിന്നും അടുത്ത രാജ്യത്തേക്ക് യാത്ര ചെയാൻ ചെലവ് വളരെ കുറവാണ്.
ഉദാഹരണം, എനിക്ക് Athens ൽ നിന്നും Rome വരെ യാത്രചെയാൻ ഫ്ലൈറ്റ് ടിക്കെടിനു ചിലവായത് വെറും 130AED ആണ്. Ryanair പോലുള്ള ഫ്ലൈറ്റുകൾ ഇതിനായി ഉപയോഗപെടുത്താം.




















ഇതിന്റെ ഒരു disadvantage എന്താണ് എന്നുവച്ചാൽ, സാധാരണ, സിറ്റിയുടെ പ്രധാന എയർ പോർട്ടിൽ നിന്നുമാകില്ല ഇത്തരം ഫ്ലൈറ്റുകൾ പോകുന്നത്. കുറച്ചു ദൂരെയുള്ള ഏതെങ്കിലും ചെറിയ എയർപോർട്ടിൽ നിന്നും ആയിരിക്കും ഇത്. പക്ഷേ ഇത് ഒരു വലിയ പ്രശ്നമായി എനിക്ക് തോന്നിട്ടില്ല. എല്ലാ ഇത്തരത്തിലുള്ള എയർപോർട്ട്ൽ നിന്നും സിറ്റിയുടെ പ്രധാന ഭാഗത്തേക്ക് shuttle bus service ഉണ്ടായിരിക്കും. ഒരു മണിക്കൂറോ മറ്റും എയർപോർട്ട് ട്രാൻസ്ഫറിനായി അധികം എടുത്താലും, ഫ്ലൈറ്റ് ടിക്കറ്റിന്റെ ചെലവു കുറെ കുറക്കാൻ പറ്റും.


വിസ:


Schengen visa എടുക്കാൻ, ആദ്യം ഏതു രാജ്യതാണോ പോകേണ്ടേ, ആ രാജ്യത്തിന്റെ Embassy ൽ വേണം വിസ അപ്ലൈ ചെയാൻ. ഓണ്‍ലൈനിൽ നിന്നും കിട്ടുന്ന ആ രാജ്യത്തിൻറെ schengen visa ഫോംമിനൊപ്പം
താഴെ പറയുന്ന രേഖകൾ കൂടെ നൽകണം.

1.Flight ticket
2. Hotel booking
3. Month bank statement
4.International travel insurance
5. Working company NOC
6. Latest photo

എന്നിവ ചേർത്ത് പാസ്പോർട്ടിനൊപ്പം submit ചെയണം. പാസ്പോർട്ടിൽ മിനിമം 3 ബ്ലാങ്ക് പേജ് എങ്കിലും വേണം. 200-300AED ആണ് വിസ ഫീ. 15 ദിവസത്തിനുള്ളിൽ വിസ ലഭിക്കും.



മറ്റു പൊടികൈകൾ :


റഷ്യയിൽ ഇംഗ്ലീഷും വച്ചുകൊണ്ട് യാത്ര ചെയ്യാമെന്ന് വിചാരിക്കണ്ട....90% ആളുകളും ഇംഗ്ലീഷ് അറിയില്ല. അതുകൊണ്ട് പോകേണ്ട സ്ഥലങ്ങൾ, വഴികൾ എന്നിവയെപറ്റി വിശദമായി പഠിക്കുക..പോകേണ്ട സ്ഥലങ്ങളും, അഡ്രസ്സുകളും റഷ്യൻ ഭാഷയിൽ പ്രിന്റ്‌ എടുത്തോ സേവ് ചെയ്തോ വയ്ക്കുക.

മൊബൈലിൽ റോമിങ്ങും, international roaming data യും activate ചെയ്യുന്നത് വളരെ ഉപകാരപ്പെടും.
-5 നു മുകളിലുള്ള തണുപ്പിൽ ഇടക്ക് ഇടക്ക് ഗ്ലവ് ഊരി touch screen മൊബൈൽ ഉപയോഗിക്കുക എന്നത് ഒരു മിനക്കെട്ട പരിപാടിയാണ്. അതുകൊണ്ട് touch + keypad ഉള്ള ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
നല്ല വിന്റെർ ഡ്രസ്സ്‌ കരുതുക...എടുത്തു പറയേണ്ടത് ഷുസും ഗ്ലൗസും ആണ്....നല്ല റബ്ബറ ഗ്രിപ്പ് ഉള്ള ബൂട്ട് ഉപയോഗിക്കുക. (fiber saul ഉള്ള ഷൂ ഒഴിവാക്കുക.)..നല്ല leather glause തന്നെ ഉപയോഗിക്കുക. വെറുതെ അകത്തു പഞ്ഞി വച്ച് കിട്ടുന്ന ഗ്ലൌസ് ഇട്ടിട്ടുഒന്നും ഒരു കാര്യവും ഇല്ല.

ഇത്തരത്തിൽ കുറച്ച് കാര്യങ്ങൾ മാസങ്ങൾക്ക് മുൻപേ പ്ലാൻ ചെയ്ത് നടപ്പാക്കിയാൽ യൂറോപ്യൻ ട്രിപ്പുകൾ ലാഭകരവും ആയാസകരവുമാക്കാം.

വിവരണം: പ്രതീഷ് ജെയ്സൺ


Categories: