:::: MENU ::::

Feb 22, 2017

         കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാനെഴുതിയ ഒരു ബ്ലോഗ് വാർത്ത നിങ്ങൾ വായിച്ചു കാണുമല്ലോ.?
ആ വാര്‍ത്ത വായനക്കാർ ഏറ്റെടുത്തതിനു നന്ദി.
ചുരുങ്ങിയ ദിവസങ്ങൾക്കകം അത് സോഷ്യൽ മീഡിയയിൽ ചെറിയ രീതിയില്ലെങ്കിലും ചർച്ചക്കിടയാക്കി. പിന്നെ സ്ഥിരം സംഭവിക്കുന്ന പോലെ ലൈക്കും ഷെയറും ചെയ്ത് നമ്മൾ ആത്മരോഷം പ്രകടിപ്പിച്ച് വാർത്തയെ വിസ്മൃതിയിലേക്കാഴ്ത്തിത്തി.





തിരുവനന്തപുരത്തെ ഒരു പ്രമുഖ മാദ്ധ്യമ സ്ഥാപനത്തിലെ റിപ്പോർട്ടറോട് ഈ വിഷയത്തിൽ ഒരു വാർത്ത നൽകാമോ എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടി മാത്രം മതി നമ്മുടെ സാമൂഹിക കാഴ്ചപ്പാട് മനസ്സിലാക്കാൻ.

 " പോയവർ പോയി... 
 വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.  
പത്തുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു...
പിന്നേം ആ ചെറുക്കൻ അവിടെ സത്യാഗ്രഹമിരുന്ന് ഷോ കാണിക്കുന്നതെന്തിനാണെന്നാ മനസ്സിലാകാത്തെ...."



























                       അതെ ശ്രീജിത്ത് ഇന്നും നിരാഹാരം ഇരിക്കുകയാണ് . അവന്റെ സഹോദരന്റെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കാൻ.
കഴിഞ്ഞ ദിവസം അവനെ കാണുമ്പോൾ അവൻ തികച്ചും ക്ഷീണിതനായിരുന്നു. പക്ഷെ പൊരുതി മരിക്കാൻ തയ്യാറെടുത്തയവന്‍ പിന്മാറാന്‍ ഒരുക്കമല്ല.



സെപ്റ്റംബർ 2016ൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്ന് പറഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും അന്വേഷണ സംഘം പോലും രൂപീകരിച്ചിട്ടില്ല. ഒന്നുകിൽ അന്വേഷിക്കുക ഇല്ലെങ്കിൽ സാദ്ധ്യമല്ലെന്നു പറയുക ഏതായാലും ശ്രീജിത്ത് നിരാഹാരം നിർത്താൻ തയ്യാറാണ്. പക്ഷെ മറുപടി കിട്ടണം, പാവങ്ങളെ ഇങ്ങനെ പൊട്ടൻ കളിപ്പിക്കരുത്. സഹായം ലഭിക്കും എന്ന വിശ്വാസത്തില്‍ ഗവർണ്ണർക്കും പരാതി നൽകിയിട്ടുണ്ട്.


























താനൊരു ഉന്നതനോ, പ്രശസ്തനോ ആയിരുന്നെങ്കിൽ ഒരു പക്ഷേ കേസിന്റെ രൂപം തന്നെ മാറിയേനേ....  എക്ഷെ താനിന്ന് നീതിപോലും നിഷേധിക്കുന്ന വിധം ഒറ്റപ്പെട്ടിരിക്കുന്നു ശ്രീജിത്ത് പറയുന്നു.


പീഡനങ്ങളും ഇക്കിളി വാർത്തകളും ആഘോഷമാക്കുന്നവർക്ക്, വ്യൂവർഷിപ്പം... സർക്കുലേഷനും... മാത്രം മതി.
എന്നാൽ പുഴുത്ത പട്ടികണക്കെ കല്ലെറിഞ്ഞ് ഇവരെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഓടിക്കുന്നവർ ഒന്നോർക്കുക, ഇതെല്ലാം കണ്ട്, കൈകരുത്തും പണവുമുപയോഗിച്ച് എന്തും നടത്താന്‍ പോന്ന ഒരു സംഘം ഇവിടെ വളരുന്നുണ്ട്.

കണ്ണുകെട്ടിയ നീതി പീഠത്തിൽ മുന്നിലൂടെ പുതിയ ഇരകളെ തേടി അവരിന്നും നടന്നു കൊണ്ടേയിരിക്കുന്നു.
Categories:

0 comments: