:::: MENU ::::

Feb 15, 2022

 സംസ്ഥാനത്ത് മദ്യവിൽപ്പന കുറയുന്നത്രേ....!!! പത്തുവർഷത്തിനിടെ ബിവറേജസിലെ മാത്രം കച്ചവടത്തിൽ 33 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.


മദ്യവിൽപനയിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ 4.91 കോടി ലിറ്ററിന്റെ ഇടിവാണ് സംഭവിച്ചത്. വർഷം 220-240 ലക്ഷം കെയ്സ് മദ്യം വിറ്റിരുന്ന സ്ഥാനത്ത് 2014-15 മുതലാണ് ഇടിവുണ്ടായിത്തുടങ്ങിയത്. 2020-ൽ ഇത് 200 ലക്ഷം കെയ്സിനു താഴെയായി.


കഴിഞ്ഞ മൂന്നുമാസത്തെ കണക്കുകൾ പരിശോധിച്ചാലും കുറവ് പ്രകടം. മാസം ശരാശരി 20 ലക്ഷം കെയ്സ് മദ്യം വിറ്റിരുന്നത് 16 ലക്ഷത്തിലേക്ക് താഴ്ന്നു. 2020 നവംബറിൽ 18.48 ലക്ഷം കെയ്സ് മദ്യം വിറ്റപ്പോൾ 2021-ൽ 16.97 ലക്ഷം കെയ്സായി മാറി. ഡിസംബർ, ജനുവരി മാസങ്ങളിലും മുൻവർഷത്തെ അപേക്ഷിച്ച് 1.60, 1.45 ലക്ഷം കെയ്സ് മദ്യവിൽപ്പന കുറഞ്ഞു.


ശരാശരി 300 കോടി രൂപയുടെ വരുമാന നഷ്ടമാണ് ബിവറേജസിന് ഇതു വഴി ഉണ്ടായിട്ടുള്ളത്. എന്നാൽ മദ്യത്തിന്റെ വിലയിലും നികുതിയിലും കഴിഞ്ഞകാലങ്ങളിലുണ്ടായ വർധന കാരണം വിൽപ്പനയിലെ ഇടിവ് ബിവറേജസിന്റെ വിറ്റുവരവിനെ ഇതുവരെ ബാധിച്ചിട്ടില്ല.



വിൽക്കുന്ന മദ്യത്തിന്റെ കണക്കിനു പകരം വരുമാനം മാത്രമാണ് ബിവറേജസ് കോർപ്പറേഷൻ ഇപ്പോൾ പുറത്തുവിടുന്നത്. 

കോവിഡ് വ്യാപനം, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കുപുറമേ മറ്റുപല കാരണങ്ങളും ഇപ്പോൾ മദ്യവിൽപ്പന കുറയാൻ കാരണമായിട്ടുണ്ട്.


എന്നാൽ കഴിഞ്ഞ 10 വർഷത്തെ കണക്കെടുത്താൽ മനസ്സിലാകും മദ്യം ഒഴിവാക്കുന്നതു കൊണ്ടല്ല പലതും താരതമ്യേന കുറഞ്ഞ വിലക്കു കിട്ടുന്ന മറ്റു പല ലഹരികൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. നാർകോട്ടിക് കഞ്ചാവ് കേസുകൾ ഇക്കാലയളവിൽ വളരെയധികം കൂടിയിട്ടുണ്ടെന്ന് കണക്കുകൾ തന്നെ പറയുന്നു. പിടികൂടുന്ന ലഹരിവസ്തുക്കളുടെ വർധനയും ഇത് ശരിവെക്കുന്നു. പോരാത്തതിന് വാഹന അപകടങ്ങളും അതുവഴിയുണ്ടാകുന്ന മരണങ്ങളും സംഘടിത കുറ്റകൃത്യങ്ങളും ഈ കാലയളവിൽ വളരെയധികം വർദ്ധിച്ചിട്ടുണ്ട്.


പതുക്കെ.... പതുക്കെ.... നമ്മുടെ കേരളം ഒരു നർക്കോട്ടിക്ക് ഹബായി മാറിത്തുടങ്ങിയിരിക്കുന്നു.

Categories:

0 comments: