:::: MENU ::::

Mar 9, 2021



എല്ലാവരും ഇപ്പോൾ സർക്കാർ ജോലിക്ക് പുറകെയാണല്ലോ...

മുൻവാതിൽ വഴിയോ പിൻവാതിൽ വഴിയോ എങ്ങിനെയെങ്കിലും
ജോലിക്ക് കയറണം.
ഈ സർക്കാർ ജോലിക്ക് ആളുകളെ ഇത്രക്ക് ആകർഷിക്കുന്നതെന്താണ്.?

ഒന്നാമതായി സ്ഥിരവരുമാനം തന്നെ, പിന്നെ ഉയർന്ന ശമ്പളം, ആനുകൂല്യങ്ങൾ, ജോലി സ്ഥിരത അങ്ങിനെ അങ്ങിനെ പലതും.
എന്നാൽ സർവ്വീസിലിരിക്കുന്ന പലർക്കും പറയാനുള്ളത് മറ്റു ചിലതാണ്.

നമ്മുടെ ആത്മാർഥതയോ, സമൂഹ സേവനമോ, സഹായ മനസ്കതക്കൊന്നും അവിടെ യാതൊരു വിലയുമില്ല. ജോലിക്ക് കയറുമ്പോൾ തന്നെ ഏതെങ്കിലും പ്രബല യൂണിയനിൽ അംഗമായിരിക്കണം ഇല്ലെങ്കിൽ അപ്പോൾ തന്നെ പണികൾ കിട്ടി തുടങ്ങും.

ഇനിയിപ്പോ ഏത് യൂണിയനിൽ ചേർന്നാലും മറ്റു യൂണിയനുകളെ പിണക്കുന്ന യാതൊന്നും ചെയ്യുകയുമരുത്. പ്രത്യേകിച്ച് ഭരണകക്ഷി യൂണിയനെ. പിന്നെ സമയാസമയങ്ങളിലെ പിരിവുകൾ, ചലഞ്ചുകൾ, മീറ്റിംഗുകൾ, ശക്തിപ്രകടനങ്ങൾ, പിന്തുണ അറിയിക്കൽ ധനസമാഹരണം, പാർട്ടി പത്ര പ്രചാരണം തുടങ്ങി എല്ലാത്തിലും പങ്കെടുത്തേ തീരൂ,
അതിപ്പോൾ ഗുമസ്തൻ മുതൽ കോളേജ് പ്രൊഫസർമാർ വരെ എല്ലാവരും. മറിചെന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ 8 ൻ്റ പണി കിട്ടും....
(ഇതു പോലെ കിട്ടിയതും വന്നു ചേർന്നതുമായ ചില വാർത്തകൾ ഇതോടൊപ്പം ചേർക്കുന്നു.)




























ഇതിൽ പ്രത്യേകിച്ച് എടുത്ത് പറയേണ്ട വിഭാഗമാണ് പോലീസ്.

ഇത്രക്ക് ഗതികെട്ട ജോലി വേറെ ഇല്ലയെന്നാണ് പല സുഹൃത്തുക്കളും രഹസ്യമായി പറയാറ്. അഭിമാനത്തോടെ പോലീസിൽ ചേർന്ന അഞ്ചിലധികം എൻ്റെ സുഹൃത്തുക്കൾ ഇതിനോടകം ഡിപ്പാർട്ട്മെറ്റ് മാറി രക്ഷപ്പെട്ടു കഴിഞ്ഞു. കണ്ട ഞാഞ്ഞൂലുകളെയൊക്കെ പേടിക്കണം ഇല്ലെങ്കിൽ ചിലപ്പോൾ സർവ്വീസ് ബുക്കിൽ സസ്പെൻഷൻ മാർക്ക് വീഴാം. സ്വപ്നയെ സല്യൂട്ടടിക്കാത്തതിന് ഇൻക്രിമെൻ്റ് നഷ്ടപ്പെട്ടവർ, സമരത്തിൽ ചോട്ടാ നേതാവ് കരണത്ത് അടിച്ചത് പരാതിപ്പെട്ട പോലീസുകാരനെ സസ്പെൻ്റ് ചെയ്തത്, ഏമാൻ്റെ മോൾ തല്ലി റോസിലിട്ട ഗവാസ്ക്കർ, ചന്തയിൽ നിന്ന് മീൻ വാങ്ങി കൊച്ചമ്മക്ക് കൊണ്ട് കൊടുക്കുന്ന പോലീസ്, അങ്ങിനെ അങ്ങിനെ....



























പിന്നെയുള്ള മറ്റൊരു വിഭാഗമാണ് പ്രമുഖ സാറന്മാർ,
ഇംഗ്ലീഷ് മീഡിയ മൊക്കെ പഠിച്ച് നേരിട്ട് സാറന്മാരായി എത്തുന്ന പലർക്കും ലോക്കൽ കളികളും, നിന്ന് പിഴക്കലുമൊക്കെ വശമുണ്ടാകാറില്ല, അവിടെയാണ് പിൻവാതിൽ പാർട്ടിക്കാരും, യൂണിയൻ നേതാക്കളും എർത്തായി എത്തുന്നത്. നിന്ന് പിഴക്കാനും ഗതികേട് കൊണ്ടും ഈ സാറന്മാർ പലരും കീ കൊടുത്ത പാവകളായി മാറുകയും ചെയ്യും.
പിന്നെ കാര്യങ്ങൾ തീരുമാനിക്കുക സാറന്മാരല്ല ഈ എർത്തുകളായിരിക്കും.
























ചുരുക്കം പറഞ്ഞാൽ സർക്കാർ ജോലിയിൽ നിന്ന് പിഴക്കുക എന്നത് കഠിനമാണ്. യൂണിയൻ കളികളും, കുതികാൽ വെട്ടും, രാഷ്ട്രീയവുമൊക്കെയായി കളിയറിഞ്ഞ് കളിച്ചില്ലെങ്കിൽ പണി ഉറപ്പാണ്. നമ്മുടെ എല്ലാ വികാരങ്ങളും അടക്കി നിർവികാരനായി, നമ്മുടെ മനസ്സിലെ മൃദുല ഭാവങ്ങളൊക്കെ അടക്കി ഒരു നിർഗ്ഗുണനായാൽ എത്ര കാലം വേണമെങ്കിലും പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെ വരെ കഴിയാം.

പിന്നെ പാർട്ടികളും, സർവ്വീസ് സംഘടനകളും, പാർട്ടി വളർത്തുന്ന യൂണിയനുമൊക്കെയുള്ള കാലത്തോളം സർക്കാർ സേവനം എന്നും പൊൻമുട്ടയിടുന്ന താറാവ് തന്നെ..... !!!

0 comments: