:::: MENU ::::

Feb 15, 2017



              പല മരുന്ന് കമ്പനിയേക്കാളും മാന്യത ഇന്ന് പിടിച്ച്പറിക്കാർക്കുണ്ട്....
കേരളത്തില്‍ ഇന്ന്‌ വൻ വികസനം നേടുന്ന ഒരേയൊരു വ്യവസായം ആരോഗ്യ- മരുന്ന്‌-ചികിത്സാ വ്യവസായമാണ്‌. 
മലയാളികളുടെ അമിത രോഗഭയത്തെയും, ആരോഗ്യ സംരക്ഷണത്തെയും മുതലെടുക്കുന്നത് പ്രധാനമായും മരുന്നു ലോബികൾ തന്നെ.

               ആശുപത്രികള്‍, മരുന്നുകള്‍ സ്റ്റോക്ക്‌ എടുക്കുന്നതും, കുറിച്ചുകൊടുക്കുന്നതും എല്ലാം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നിര്‍ദ്ദേശപ്രകാരമാണ്‌. മെഡിക്കല്‍ എത്തിക്സ്‌ എന്നു പറയുന്നത്‌ ഇന്ന് മഷിയിട്ട് നോക്കിയാൽ കാണില്ല. രോഗികളോടുള്ള പ്രതിബദ്ധത പോലും ഇന്ന് പല ഡോക്ടർമാർക്കുമില്ല. 
കേരളം മുഴുവൻ പകർച്ച പനി പടരുന്ന സമയത്ത് വരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശമ്പള വര്‍ധനവിനും മറ്റും വേണ്ടി സമരത്തിന്‌ മുതിരുന്നത്‌ ഇതിനുദാഹരണമാണ്‌.

               മരുന്നുവിലയില്‍ എംആര്‍പി എടുക്കുന്നതിനെതിരെ ചില സംഘടനകൾ രംഗത്ത് വന്നിരുന്നു. സേവനം മുഖമുദ്രയാക്കി പ്രഖ്യാപിച്ച ആശുപത്രികള്‍ വരെ എംആര്‍പി വിലയിലെ മരുന്നു നല്‍കാറുള്ളൂ.  


          
ഇത് തിരുവനന്തപുരം സിറ്റിയിലെ ഒരു പ്രമുഖ ആശുപത്രിക്കടുത്തുള്ള സഹകരണ മെഡി. സ്‌റ്റോറിൽ നിന്നും വാങ്ങിയ മരുന്നും ബില്ലുമാണ്.

 MRP വില 3675 രൂപ -  അവർ ബില്ലിട്ട് തന്നത് 1071 രൂപ
(അവർക്കുള്ള ലാഭവും ചേർത്ത് )

ഇതേ മരുന്ന് പ്രസ്തുത ആശുപത്രിയിൽ നിന്നും മറ്റു മെഡിക്കൽസ് റ്റോറിൽ നിന്നും വാങ്ങിയത് MRP റേറ്റിൽ,

അതായത് ഈ ഒറ്റ കച്ചവടത്തിൽ നേടുന്ന ലാഭം 2623 രൂപ.

പിന്നെ എങ്ങിനെ ഡോക്ടർമാർ ഇത്തരം മരുന്നുകൾ എഴുതാതിരിക്കും.?

        ചികിത്സ വ്യവസായമായപ്പോള്‍, ആശുപത്രികള്‍ വ്യവസായ കേന്ദ്രങ്ങളും ഡോക്ടർമാർ മരുന്നു ലോബിയുടെ വിധേയരുമായി തീർന്നു.
ചികിത്സാ ചെലവ്‌ സാധാരണക്കാരന്‌ താങ്ങാന്‍ കഴിയാതാക്കുന്നതിനു മറ്റൊരു കാരണം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വിവിധതരം ടെസ്റ്റുകളാണ്‌. ആശുപത്രികളില്‍ ഇന്ന്‌ വളരെ വിലപിടിപ്പുള്ള ടെസ്റ്റിംഗ്‌ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതോടൊപ്പം അവ ലാഭകരമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്‌. ഓരോ ഡോക്ടര്‍മാര്‍ക്കും ഇഷ്ട ലാബുകളും ഇത്തരം ലാബുകളില്‍ പോയി ടെസ്റ്റ്‌ ചെയ്ത്‌ റിസല്‍ട്ട്‌ കണ്ട ശേഷം ഓരോ ടെസ്റ്റിനും ഡോക്ടര്‍ കമ്മീഷന്‍ വാങ്ങുന്നു എന്നതും പരസ്യമായ രഹസ്യവുമാണ്‌.









. ഇന്ന്‌ ആയുര്‍വേദ മേഖലയിലേക്കും മൂല്യശോഷണം വ്യാപിച്ചിട്ടുണ്ട്‌. സ്വകാര്യ ആയുര്‍വേദ തിരുമ്മുകേന്ദ്രങ്ങള്‍ വ്യാപകമാകുമ്പോള്‍, അവിടെ കൊടുക്കുന്ന കഷായവും കുഴമ്പും ഗുണനിലവാരമില്ലാത്തതാകുമ്പോള്‍, തിരുമ്മുവിദഗ്ധര്‍ വിദഗ്ധപരിശീലനം ലഭിക്കാത്തവരാകുമ്പോള്‍ സുഖചികിത്സ കഴിഞ്ഞ്‌ വരുന്നവര്‍ അസുഖബാധിതരാകുന്നു. ഇന്നും ആയുര്‍വേദ ചികിത്സയുടെ വിശ്വാസ്യത കാക്കുന്നത്‌ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രികളാണ്‌. അതിന്‌ കാരണം അവിടെ ഡോക്ടര്‍മാര്‍ ഫീസ്‌ വാങ്ങിയല്ല മരുന്ന്‌ കുറിക്കുന്നത്‌ എന്നതാണ്‌.

 ഇത്‌ നിയന്ത്രിക്കാന്‍ സംവിധാനങ്ങളുണ്ടെങ്കിലും അവ ഫലപ്രദമായി ഉപയോഗിക്കാത്തതാണ്‌ ഈ കൊടിയ ചൂഷണത്തിന്‌ പ്രധാന കാരണം.


മലയാളി ഇന്ന്‌ മെഡിക്കല്‍ ഷോപ്പിംഗും നടത്തുന്നു. അമിത അറിവ്‌ രോഗത്തെക്കുറിച്ച്‌ സ്വായത്തമാക്കുന്നവര്‍ ഒരു പാരസെറ്റമോള്‍ കൊണ്ട്‌ തൃപ്തിപ്പെടുന്നവരല്ല. രക്തക്കുറവോ മൂത്രത്തിലെ ഇന്‍ഫക്ഷനോ കൊണ്ട്‌ ഡോക്ടറെ സമീപിച്ചാലും ആയിരം ടെസ്റ്റ്‌ നടത്തിയാലേ പലര്‍ക്കും സമധാനമാകൂ.

ഇതിന്‌ പുറമെയാണ്‌  അനധികൃത മരുന്നു പരീക്ഷണം പാവപ്പെട്ട മനുഷ്യരില്‍ നടത്തുന്നത്‌. 

നിയമവിരുദ്ധവും അധാര്‍മികവുമായ ഈ പരീക്ഷണം വന്‍തോതില്‍ നടക്കുന്നുണ്ട്. ബഹുരാഷ്ട്ര കുത്തകകളാണ്‌ ഈ വിധം മരുന്നുകളും വാക്സിനുകളും മനുഷ്യരില്‍ പരീക്ഷിക്കുന്നത്‌. ഇവര്‍ തന്നെയാണ്‌ കേരളീയരുടെ രോഗഭീതി മുതലെടുത്ത്‌ ആവശ്യമില്ലാത്ത മരുന്നുകളും വ്യാജമരുന്നുകളും വിദേശരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകളും എല്ലാം മനുഷ്യര്‍ക്കും നല്‍കുന്നത്‌. 

                         ഇന്ന് അലോപ്പതി മരുന്നു മാഫിയയുടെ മാത്രം പ്രശ്നമല്ല. ആയുര്‍വേദ മരുന്നുകളിലും വ്യാജന്‍ സുലഭമാണ് എന്നതിന്  തെളിവാണ്‌ മുടി വളരാനും, വെളുക്കാനും, വണ്ണം കുറയ്ക്കാനും, വണ്ണം വയ്ക്കാനും, ലൈംഗിക ഉത്തേജനത്തിനും എല്ലാമുള്ള മരുന്നുകള്‍. 

ഇവ പരസ്യ വിപണി കീഴടക്കുന്നത്‌ രോഗഭീതികൊണ്ട്‌ മാത്രമല്ല, 
പുരുഷന്മാര്‍ ലൈംഗിക ഉത്തേജനവും, സ്ത്രീകള്‍ സൗന്ദര്യവും അമിതമായി ആഗ്രഹിക്കുന്നതുകൊണ്ടുമാണ്‌.

 വെളുക്കാന്‍ തേച്ച്‌ പാണ്ടാകുന്നതും വയര്‍ കുറയ്ക്കാനുള്ള ലേപനം പുരട്ടി കുരു വരുന്നതും പുതിയ കഥകളല്ല.

മലയാളിയുടെ മറ്റൊരു സ്വഭാവവിശേഷം ഡോക്ടര്‍മാരെ സമീപിക്കാതെ രോഗം അല്ലെങ്കില്‍ ഇല്ലാ രോഗം സ്വയം കണ്ടുപിടിച്ച്‌ ഫാര്‍മസികളില്‍ നിന്നും മരുന്നു വാങ്ങുന്നതാണ്‌. ഇതറിയാവുന്ന ഫാര്‍മസിസ്റ്റുകള്‍ ഈ പ്രവണത തിരിച്ചറിഞ്ഞ്‌ മൂലകങ്ങള്‍ പരസ്പ്പര വിരുദ്ധമായ മരുന്നുകളും വില്‍ക്കുന്നു.






മരുന്നു വിപണി ഇന്ന്‌ അനുദിനം കൊഴുക്കുകയും വികസിക്കുകയും ചെയ്യുന്ന ഒന്നാണ്‌. പ്രതിവര്‍ഷം ഏഴായിരം കോടിരൂപയുടെ മരുന്നാണ്‌ കേരളത്തില്‍ വില്‍ക്കപ്പെടുന്നതെന്നും ഇന്ത്യയിലെ മരുന്നു വിപണിയിലെ നാലില്‍ ഒരുഭാഗം ചെലവാകുന്നത്‌, കേരളത്തിലാണെന്നും ഒരു പഠനം തെളിയിക്കുന്നു. ഇതില്‍ 1500 കോടിയുടെ മരുന്നും ഗുണനിലവാരമില്ലാത്തതോ വ്യാജനോ ആധികാരികത ഇല്ലാത്തതോ ആണ്‌. രോഗഭീതി വരുമ്പോള്‍ എളുപ്പവഴിയായി ഫാര്‍മസിസ്റ്റുകളെയാണ്‌ രോഗികള്‍ സമീപിക്കുന്നത്‌ എന്നത്‌ ഈ മാഫിയയെ കൊഴുപ്പിക്കുന്ന പ്രധാന ഘടകമാണ്‌.

 ഇന്ന്‌ ഡോക്ടര്‍മാര്‍ രണ്ടുതരമുണ്ട്.

ഒന്ന്‌ ഡിഫന്‍സീവ്‌ മെഡിക്കല്‍ മാനേജ്മെന്റും 
മറ്റേത്‌ കൊമേഴ്സ്യല്‍ മെഡിക്കല്‍ മാനേജ്മെന്റും. 

പണം ലക്ഷ്യമിടാതെ പഴയ തലമുറയിലെ ഡോക്ടര്‍മാര്‍ ചെറിയ മരുന്നുകള്‍ കൊടുത്താല്‍ ഈ തലമുറയിലെ രോഗികള്‍ തൃപ്തരാകുന്നില്ല എന്നതും വസ്തുതയാണ്‌. വിദേശത്തുള്ള മക്കള്‍ വിളിച്ചുപറയുക ടെസ്റ്റുകള്‍ നടത്തി മരുന്ന്‌ കഴിക്കാനായിരിക്കും. ടെസ്റ്റുകള്‍ ആവശ്യപ്പെടുന്ന രോഗികളുമുണ്ട്‌.







കൂടുതല്‍ മരുന്നു കഴിക്കുന്നത്‌ സ്റ്റാറ്റസ്‌ സിമ്പലായി മാറുമ്പോള്‍ തകരുന്നത്‌ ആരോഗ്യമാണ്‌. ഫിസിയോതെറാപ്പിസ്റ്റുകള്‍ രോഗനിര്‍ണ്ണയം നടത്തരുത്‌ എന്ന നിര്‍ദ്ദേശം അടുത്തിടെ വന്നിരുന്നു. അവര്‍ക്ക്‌ രോഗനിര്‍ണ്ണയം സാധ്യമല്ലെന്നും ചികിത്സ മാത്രമേ പാടുള്ളൂ എന്നുമാണ്‌. ഇന്ന്‌ ആശുപത്രികള്‍ എല്ലാം ഹൈടെക്‌ ആയി മാറിയപ്പോള്‍ വിലകൂടിയ ടെസ്റ്റിംഗ്‌ സംവിധാനം ഉപയോഗിക്കാനുള്ള നിര്‍ദ്ദേശവും സ്വാഭാവികമായി ഉയരുന്നു.



                 നാം ജീവിക്കുന്നത് പ്രതികരണശേഷി നഷ്ടപ്പെട്ടവരുടെ ലോകത്താണെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞത് കേട്ടുകാണുമല്ലോ,. മാഫിയകളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയകക്ഷികള്‍ക്കെതിരെ പ്രതികരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടവരായി നാം മാറിയെന്നും അദ്ദേഹം പറയുന്നു. അഴിമതിയാണ് പ്രധാനകാരണം. ഏത് ഭരണം വന്നാലും ആ അവസ്ഥ മാറുന്നില്ല.

                        ശ്രീനാരായണഗുരു തപസ്സുചെയ്ത സമയങ്ങളില്‍ അദ്ദേഹം ഒരു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അത് ചിക്കന്‍ചില്ലോ മറ്റോ അല്ല , ആരോഗ്യപ്പച്ച എന്ന ചെടിയുടെ ഇല അരച്ച് കഴിച്ചാണ് വിശപ്പ് മാറ്റിയിരുന്നത്. ഈ ചെടിക്കായുള്ള അന്വേഷണത്തിലാണ് ഞാന്‍. ലഭിച്ചു കഴിഞ്ഞാല്‍ അത് മറ്റുള്ളവര്‍ക്കുതരാം. കാരണം വിഷം കഴിക്കേണ്ടല്ലോ. എത്രയോ അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ചെടികള്‍ നമ്മുടെ നാട്ടിലുണ്ട്. ഇവ സംരക്ഷിക്കപ്പെടണം. ശ്രീനിവാസന്‍ പറയുന്നു...

രുന്ന് വിലനിയന്ത്രണം എന്ന് കേള്‍ക്കുമ്പോള്‍ ഒരു പൌരനു മനസ്സില്‍ ഉണ്ടാവുന്ന അല്പം ആശ്വാസത്തിനും അപ്പുറം വാസ്തവത്തില്‍ മരുന്ന് വില ജന സാമാന്യത്തിനു ക്ഷേമകരമായി/ഫലപ്രദമായി നിയന്ത്രിക്കപ്പെടുന്നുണ്ടോ എന്ന് അധികമാരും അന്വേഷിക്കുന്നില്ല.ഇങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം തേടി ഇറങ്ങിയാല്‍ കണ്ടെത്താന്‍ കഴിയുന്നത് മരുന്ന് വില നിയന്ത്രണം എന്ന പ്രക്രിയ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ സാധൂകരിക്കുന്ന രീതിയില്‍ ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നില്ല എന്നാണു.കാരണം മനസ്സിലാവണം എങ്കില്‍ അല്പം ചരിത്രം ചികഞ്ഞാല്‍ മാത്രം മതി.
ചുരുക്കത്തില്‍ പറഞ്ഞാല്‍ നിലവില്‍ ഉള്ള "വില നിയന്ത്രണം" എന്ന സംവിധാനം രോഗപീഡ അനുഭവിക്കുന്ന സാധാരണ പൗരന് ഫലപ്രദമായി ആശ്വാസമേകുന്ന മാന്ത്രിക വടി ഒന്നും അല്ല.ഇതിനു പരിഹാരം കാണാന്‍ ഉള്ള കോടതി വ്യവഹാരങ്ങള്‍ ദശകങ്ങളോളം ആയി തുടരുന്നു എങ്കിലും.,
കോടതിയില്‍നിന്നെങ്കിലും സാധാരണക്കാരന് ആശ്വാസം പകരുന്ന നടപടികള്‍ ഉണ്ടാവും എന്ന് നമ്മുക്ക് പ്രത്യാശിക്കാം.

വിവരങ്ങള്‍ക്ക് അവലംബം: വിവിധ ആരോഗ്യ ലേഖനങ്ങൾ
Categories: ,

0 comments: