:::: MENU ::::

May 18, 2020

ഈ കൊറോണക്കാലത്ത് എംബസിലാണല്ലോ എല്ലാ രാജ്യക്കാരം അഭയം തേടാറ്.
ഇത്തരത്തിൽ നിങ്ങളിപ്പോൾ ദുബായിലാണെങ്കിൽ പെട്ടതു തന്നെ.



നിങ്ങൾക്ക് ദുബായിൽ, മെഡിക്കൽ, ഭക്ഷണം, അടിയന്തിര ഇന്ത്യൻ തിരിച്ച് പോക്ക് എന്നിവക്കായി സഹായത്തിനായി എംബസിയിൽ പോയാൽ കുറെ മെയിൽ ID തരും.
ഇനി അതിലേക്ക് എന്തേലും മെയിൽ അയച്ചാലോ, ഒരു റിപ്ലേയും കിട്ടില്ല.
ഇനി എംബസിയിലെ കിട്ടാവുന്ന നമ്പറുകളിലൊക്കെ വിളിച്ചാലോ..? ഫോൺ എടുക്കുകയേം ഇല്ല.



എംബസിക്കാരെ മാത്രം എന്തിനു കുറ്റം പറയണം ?
ഇന്ത്യക്ക് അകത്ത് എന്താണ് ഇപ്പോഴത്തെ സ്ഥതിതി.... 400 ..ഉം 500 ഉം കിലോമീറ്ററോളം നടന്ന് സ്വദേശത്തേക്കു പോകുന്ന കാഴ്ചകൾ എല്ലാം ഇന്ന് നിത്യ സംഭവങ്ങൾ ആണല്ലോ... എന്നാലോ ഇതൊന്നും പ്രശ്നമല്ലാത്ത പ്രമാണിമാർ യഥേഷ്ടം യാത്ര ചെയ്യുന്നുമുണ്ട്...

ഇത്തരത്തിൽ ഇന്നലെ നേരിൽ ദുബായി എംബസിൽ അന്വേഷിക്കാൻ പോയ ചിലരുടെ അനുഭവം പറയാം....
എംബസിക്ക് ഉള്ളിലേക്ക് പ്രവേശനമില്ല. മുന്നിൽ കണ്ണാടിക്കൂട്ടിൽ മൈക്കുമായി ഒരാൾ ഇരിപ്പുണ്ട്.


എന്തു പറഞ്ഞാലും ഫോറം പൂരിപ്പിച്ച് പെട്ടിയിലിടാൻ പറയും. ഫോട്ടോയിൽ ഉള്ളതാണ് ആ ഫോറം.
പെട്ടിൽ ഇട്ടാൽ കൂടുതൽ വിവരം നിങ്ങളെ അറിയിക്കും എന്നാണ് പറയുന്നത്.
പക്ഷേ ഇതുവരെ അങ്ങനെ ആരെയും ബന്ധപ്പെട്ടില്ല എന്നത് മറ്റൊരു വശം.
ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് ജോലിനഷ്ട്ടപെട്ടിട്ടും ഭീമമായ വാടക നൽകി ദുബായിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നത്


പിന്നെ എന്താണ് തിരികെ കൊണ്ടു പോകാനുള്ള മുൻഗണന എന്ന് ചോദിച്ചാൽ വാ പൊളിക്കാനല്ലാതെ വേറൊരു മറുപടിയുമില്ല. അതു കൊണ്ട് തന്നെയാണ് മുൻഗണനാ പട്ടികയിൽ പ്രമാണികളെല്ലാം കയറി പറ്റുന്നതും.
ക്യൂവിൽ നിന്ന് തളരാതിരിക്കാൻ UAE പോലീസ് വെള്ളവും ഫ്രൂട്സു മടങ്ങിയ കിറ്റ് നൽകുന്നത് ഒരാശ്വാസമാണ്. ഈ ക്യൂവിലോ, എംബസി ഗേറ്റിലോ ബഹളം വെക്കുകയോ, പ്രശ്നങ്ങൾ ക്യാമറയിൽ പകർത്തുകയോ ചെയ്താൽ UAE പോലീസ് പിടിച്ച് അകത്തിടുകയും ചെയ്യും.



പിന്നെ എംബസി ഗേറ്റ് ആർക്ക് വേണ്ടിയും തുറക്കില്ല. രണ്ട് ഫോൺ നമ്പർ ഗേറ്റിൽ ഒട്ടിച്ചിട്ടുണ്ട്,
അതിൽ അവിടെനിന്നു വിളിച്ചാൽ പോലും ആരും എടുക്കുകയുമില്ല.

ഇതിനടുത്ത് തന്നെയുള്ള പാക്കിസ്ഥാൻ എംബസിയിലോ കാര്യങ്ങൾ നേരെ തിരിച്ചാണ്,
മേശയിട്ട് ഒരു ഉദ്യോഗസ്ഥൻ ഇരിക്കുന്നു. കൃത്യമായ ഉത്തരങ്ങൾ നൽകുന്നു. മുൻഗണനാ പട്ടികയനുസരിച്ച് എല്ലാവരെയും അറിയിക്കുന്നു. പറയുന്ന സമയങ്ങളിൽ നാട്ടിലെത്തുന്നു.

പക്ഷേ വന്ദേ ഭാരത് എന്ന് പറഞ്ഞ് പ്രമാണികളെ മാത്രം കേറ്റി വിട്ടിട്ടാണ് ഇവിടെ പലരും തള്ളിമറിക്കുന്നത്.
പ്രമാണികളെ പേടിച്ചിട്ട് തന്നെ തുമ്മിയാൽ എക്സ്ക്ലൂസിവടിക്കുന്ന മാധ്യമങ്ങൾ ഈ വിഷയത്തിൽ മിണ്ടുകയുമില്ല.
ചുരുക്കം പറഞ്ഞാൽ ദുബായിലെ ഇന്ത്യക്കാരിൽ പ്രമാണികളല്ലാത്തവരൊക്കെ,
വെറും ശശിമാരായി മുറിയിൽ അടച്ചിരിപ്പാണ്.
............ജയ്‌ഹിന്ദ്
Categories:

0 comments: