:::: MENU ::::

Jun 9, 2020

പ്രവാസി ചിട്ടി തുടങ്ങിയ സമയം മുതൽ കേൾക്കുന്നതാണ് KSFE യിലെ ഓൺലൈൻ പേയ്മെൻ്റ് ട്രാൻസാക്ഷൻ ഉടനെ വരും ഉടനെവരുമെന്ന്.... അങ്ങിനെ വർഷങ്ങൾ കഴിഞ്ഞു...
ബുക്കുകൾ മാറി കമ്പ്യൂട്ടർ എത്തി തുടങ്ങി എല്ലാ ബ്രാഞ്ചുകളിലും.
തിരുവനന്തപുരത്തെ ശ്രീകാര്യത്തിനടുത്ത് ഗുലാത്തി ഫൈനാസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫുകൾക്ക്
കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലനവും തുടങ്ങി.
അങ്ങിനെ ഇതുവരെ ആരും തുടങ്ങാത്ത പുത്തൻ ഓൺലൈൻ ടെക്നോളജികൾ ബ്രാഞ്ചുകളിലെത്തി.

ഇനി ആ ടെക്നോളജികൾ പരിചയപ്പെടാം....

നിങ്ങൾക്ക് ഓൺലൈനിൽ ചിട്ടി പൈസ അടക്കണോ..?

നേരെ ബ്രാഞ്ചിലേക്ക് പോവുക,
അവിടെയുള്ള സ്വയ്പിംഗ് മിഷീനിൽ കാർഡ് ഉരക്കുക ( ഡെബിറ്റ് കാർഡ് മാത്രമേ പറ്റൂ )
എന്നിട്ട് മിഷീനിൽ നിന്നും കിട്ടുന്ന രസീത് കൊണ്ട് ക്യാഷ് കൗണ്ടറിൽ പോവുക, രസീത് കാണിക്കുക ബുക്കിൽ പതിക്കുക.

ഇനി വെബ്ബിൽ നിന്നും ഓൺലൈൻ പേയ്മെൻ്റ് അടക്കണോ...?

ആദ്യമായി KSFE സൈറ്റിൽ പോയി, പേയ്‌മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക.
അപ്പോൾ പറയും പേയ്മെൻ്റ് ചെയ്യണമെങ്കിൽ നിങ്ങൾക്ക് ഒരു യൂണിക്ക്ഐഡി ജനറേറ്റ് ചെയ്യണമെന്ന്,
അതിനായി ആദ്യം ചിട്ടി വിവരങ്ങൾ കൊടുക്കണം . അപ്പോൾ ഒരു എസ് എം എസ് വരും എന്ന് അവർ പറയും.
പക്ഷേ ഒരിക്കലും വരൂല...

തുടങ്ങിയ അന്ന് മുതൽ ഞാൻ കൊടുത്ത് കൊടുത്ത്.... ഇതുവരെ കിട്ടിയിട്ടില്ല.
പിന്നെ വേണേൽ ID ബ്രാഞ്ചിൽ പോയി വാങ്ങാം....
ഇനി അത് കിട്ടിയാൽ... സൗത്ത് ഇന്ത്യൻ ബാങ്ക്ന്റെ സ്കൂൾ ഫീസ് അടക്കുന്ന ലിങ്കിലേക്ക് കടക്കാം.
അതിൽ പൈസയടക്കുക. പിന്നെ ആ ലിസ്റ്റ് സൗത്ത് ഇന്ത്യൻ ബാങ്ക് എന്ന് KSFE ക്കു കൊടുക്കുമോ അന്ന് ആ പണം ചിട്ടിയിൽ എത്തും. അതോടെ ഓൺലൈൻ പേയ്മെന്റ് പൂർണ്ണമാകും.

ഇനി അടുത്ത ഓൺലൈൻ മാർഗ്ഗം:
KSFE യിൽ നിന്നും ഒരു അക്കൗണ്ട് നമ്പർ തരും, അതിൽ അടക്കേണ്ട പണം ഡെപ്പോസിറ് ചെയ്യണം.
എന്നിട്ടു ചിട്ടി വിവരങ്ങളും പേയ്മെന്റ് വിവരങ്ങളും ഒകെവച്ച് ബ്രാഞ്ചന്റെ ഇമെയിൽ ഐഡിലോട്ട് മെയിൽ അയക്കണം.
അത് അവർ കണ്ടാൽ, ചിട്ടിയിൽ പണമെത്തും.


ഇക്കാലത്തെ ടെക്നോളജിയൊക്കെ വച്ച് ഒരു പെയ്മെന്റ്റ് സർവീസ് ഉണ്ടാകാൻ ഒരാഴച തികച്ചു വേണ്ട.
അപ്പോൾ വർഷങ്ങളെടുത്ത് ഇത്തരം ടെക്നോളജികളൊക്കെ കണ്ടു പിടിച്ച KSFE യുടെ പുരോഗതി നാം കാണാതെ പോകരുത്.
Categories:

0 comments: