:::: MENU ::::

Aug 27, 2020

           ഇരുപത്തിയയ്യായിരം രൂപക്ക് മുകളിലെ 20 ലധികം ലാപ്ടോപ്പിനായി ഒന്നരമാസം അന്വേഷണം നടത്തിയ അനുഭവത്തിലാണ് ഈ പോസ്റ്റ്.

കേരളത്തിെൻറ സ്വന്തം ലാപ്ടോപ് പദ്ധതി കൊക്കോണിക്സ് മൂലം കെൽട്രോണിന് കൊടുക്കേണ്ടിവന്നത് 2.25 ഏക്കർ ഭൂമിയാണ്. ലാപ്ടോപ് നിർമിക്കാൻ സഹായിക്കാമെന്നേറ്റ സ്വകാര്യ കമ്പനിയുടെ കൈയിലാണ് ദശകോടികൾ മതിക്കുന്ന ഭൂമി ഇപ്പോൾ ഉള്ളത്. ഇക്കൊല്ലം ജനുവരിയിൽ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്ന ലാപ്ടോപ്പുകൾ സർക്കാർ സ്ഥാപനങ്ങളിലും, സ്ക്കൂളുകളിലും വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.മാത്രമല്ല ഇതോടൊപ്പം ഗുണമേന്മയുള്ള സെർവറുകളും, സർക്കാർ ഓഫീസുകളിലേയും, വിദ്യാഭ്യാസസ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും പറഞ്ഞിരുന്നു.

പ്രതിവർഷം രണ്ട് ലക്ഷം എന്ന കണക്കിൽ ഉല്പാദനശേഷി ഉണ്ടെന്നാണ് പറഞ്ഞിരുന്നത്.

ഇതിന് യു.എസ്.ടി ഗ്ലോബൽ എന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ കെൽട്രോൺ, കെ.എസ്.ഐ.ഡി.സി, എന്നിവരും സ്റ്റാർട്ടപ് കമ്പനിയും ചേർന്ന് സ്പെഷൽ പർപസ് വെഹിക്കിൾ രൂപവത്കരിച്ചിരുന്നു.

പൂർണമായും യു.എസ്.ടി ഗ്ലോബലിെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനായി മൺവിളയിലെ കെൽട്രോണിെൻറ പ്രിൻറഡ് സർക്യൂട്ട് ബോർഡ് നിർമാണശാലയും 2.25 ഏക്കർ സ്ഥലവുമാണ് അന്ന് കൈമാറിയത്. കെട്ടിടങ്ങൾ കോടിക്കണക്കിന് രൂപ വായ്പയെടുത്ത് നവീകരിച്ച ശേഷമാണ് കൈമാറിയത്. മാസം നിശ്ചിത തുക കെൽട്രോണിന് വാടകയായി നൽകാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും അതിലും വീഴ്ച വന്നിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിയുന്നത്.

പദ്ധതിക്കായി സർക്കാർ ഗാരൻറിയിൽ കോടിക്കണക്കിന് രൂപ കെ.എസ്.ഐ.ഡി.സിയും സ്വകാര്യ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാൽ, വിപണിയിലിറക്കി ഏഴു മാസം കഴിഞ്ഞിട്ടും ലാപ്ടോപ് ഇപ്പോഴും ആവശ്യാനുസരണം ലഭ്യമാകുന്നില്ല. ഇരുപതിനായിരം രൂപക്ക് താഴെ വിലയിൽ ലഭ്യമാക്കും എന്നാണ് പറഞ്ഞിരുന്നത്. സംസ്ഥാന ധനമന്ത്രി KSFE വഴി ലാപ്പ്ടോപ്പിനായി ലോൺ നൽകുമെന്ന് പറഞ്ഞ പദ്ധതിയിൽ പോലും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കോക്കോണിക്സ് ഇല്ല.

ചില സ്കൂളുകളിലേക്കടക്കം കമ്പ്യൂട്ടർ നൽകിയെങ്കിലും മഹാഭൂരിപക്ഷവും മറ്റു പല കമ്പനികളുടേതായിരുന്നു. കെൽട്രോൺ ജീവനക്കാർക്കിടയിൽ വിൽപന നടത്താൻ ശ്രമിച്ചെങ്കിലും കൊക്കോണിക്സിനൊപ്പം വിൽപനക്കുവെച്ച ലെനോവ ലാപ്ടോപ്പാണ് ഭൂരിപക്ഷം ആളുകളും വാങ്ങിയത്. സമാനശേഷിയുള്ള കമ്പ്യൂട്ടറുകളെക്കാൾ ഉയർന്ന വിലയായതും വിനയായി. ആമസോണിൽ നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതേ ശേഷിയിലുള്ള മറ്റ് പ്രമുഖ ബ്രാൻഡുകൾക്ക് വളരെ താഴ്ന്ന വിലയായതും, സർവ്വീസ്, വാറണ്ടി പേടിയിലുമൊക്കെ കാരണം മലയാളികൾ തന്നെ കയ്യൊഴിഞ്ഞ മട്ടാണ്.

ഇരുപത്തിയയ്യായിരം രൂപക്ക് മുകളിലെ 20 ലധികം ലാപ്ടോപ്പിനായി ഒന്നരമാസം അന്വേഷണം നടത്തിയ അനുഭവത്തിലായിരുന്നു ആ പോസ്റ്റ്.

പ്രതിവർഷം 2 ലക്ഷം ലാപ്ടോപ് നിർമിക്കാനുള്ള ശേഷിയിലാണ് കെൽട്രോണിെൻറ സ്ഥലം നവീകരിച്ചത്. മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിെൻറ സ്വപ്നമായി അവതരിപ്പിച്ച പദ്ധതിയെപ്പറ്റി വിശദീകരിക്കാൻ വിളിച്ച തൊഴിലാളി യൂനിയൻ നേതാക്കളുടെ യോഗത്തിൽ ഇന്ത്യയിൽ ആദ്യമായി ചിപ്പ് അസംബ്ലി അടക്കം സൗകര്യങ്ങളോടെയുള്ള നിർമാണമാണ് മൺവിളയിൽ നടത്തുക എന്നാണ് പറഞ്ഞിരുന്നത്. ഇൻറലിൻ്റെ സാങ്കേതിക സഹായവും പദ്ധതിക്ക് ഉണ്ട് എന്ന് പറഞ്ഞിരുന്നു.

എന്നാൽ, ചൈനയിൽനിന്ന് ഘടകങ്ങൾ ഇറക്കുമതി ചെയ്ത് കൂട്ടിച്ചേർക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കെൽട്രോണിലെ സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂട്ടുസംരംഭമാണെങ്കിലും കെൽട്രോണിൽനിന്ന് ഒരാളെപ്പോലും കൊക്കോണിക്സിലേക്ക് നിയോഗിച്ചിട്ടില്ല. കമ്പ്യൂട്ടർ നിർമിക്കാൻ കെൽട്രോണിന് ശേഷിയുണ്ടെന്നിരിക്കെ, എന്തിന് സ്വകാര്യ കമ്പനിയെ കൂട്ടുപിടിച്ചെന്ന ചോദ്യവും ഉയരുന്നുണ്ട്.

ബജാജിനോട് മത്സരിക്കാൻ കേരള ഓട്ടോമൊബൈൽസ് ഓട്ടോറിക്ഷ ഇറക്കി.

മഹീന്ദ്രയോട് മത്സരിക്കാൻ ട്രാക്ടർ ഇറക്കി,

സോണിയോട് മത്സരിക്കാൻ ടി വി ഇറക്കി.

ഇപ്പോൾ ദേ ആപ്പിളിനോടും hp യോടുമൊക്കെ മത്സരിക്കാൻ കൊക്കോണിക്സ്....!!!

ഇന്ത്യയിൽ എത്രയോ സ്വകാര്യ കമ്പനികൾ ലാപ്ടോപ് ഉണ്ടാക്കാനിറങ്ങിയതാണ്....

ആരെങ്കിലും ഇപ്പോൾ ജീവനോടെയുണ്ടോ, എന്നെങ്കിലും അന്വേഷിച്ചിരുന്നെങ്കിൽ....

പോട്ടെ........ കൃത്യമായ തുടർ പ്രവർത്തനങ്ങളെങ്കിലും ഉണ്ടായിരുന്നെങ്കിൽ...

ഇഞ്ചകാടൻ മത്തായി ആൻഡ് സൺസിൽ ഇന്നസെന്റ് പറയുന്ന ഒരു ഡയലോഗാണ് ഓർമ്മവരുന്നത്.....

"ഈ ബോംബെ ഡയിങ് കമ്പനി നല്ല ലാഭത്തിലാണാല്ലോ...?

നമുക്ക് കേരള ഡയിങ് എന്നൊരു തുണി കമ്പനി ഇട്ടാലോ....? "

അത്രേയുള്ളൂ ഇതും, കൂടുതൽ ഒന്നും പറയാനില്ല....

Categories:

0 comments: