:::: MENU ::::

Nov 27, 2020

 എരുമക്കുഴി മാലിന്യ കൂമ്പാരം ദേ പൂന്തോട്ടമായി മാറി



കുറച്ചു നാള് മുന്പ് വരെ തിരുവനന്തപുരം എരുമക്കുഴി, നഗരമാലിന്യങ്ങളുടെ കൂമ്പാരമായിരുന്നു. മൂക്കുപൊത്താതെ എരുമക്കുഴി വഴി പോകാന് കഴിയുമായിരുന്നില്ല. തെരുവുനായ ശല്യവും രൂക്ഷമായിരുന്നു. പക്ഷേ ലോക്ക് ഡൗണ് കഴിഞ്ഞ് പുറത്തിറങ്ങിയ നഗരവാസികള്ക്ക് എരുമക്കുഴി കണ്ട് വിശ്വസിക്കാന് കഴിയുന്നില്ല.



പ്ളാസിറ്റിക്ക് മാലിന്യം മെഡിക്കല് വേസ്റ്റ് ഉള്പ്പടെയുള്ള മാലിന്യങ്ങള് എരുമക്കുഴിലുണ്ടായിരുന്നു.2388.18 എം ക്യൂബ് മാലിന്യമാണ് എരുമക്കുഴിയിലുണ്ടായിരുന്നത്. സമീപവാസികള്ക്ക് പകര്ച്ച വ്യാധികളുള്പ്പടെ നിരവധി രോഗങ്ങള് പിടിപെട്ട സാഹചര്യത്തിലാണ് തിരുവനന്തപുരം നഗരസഭ ഇവിടെ പുതിയ പദ്ധതിയ്ക്ക് രൂപം നല്കിയത്.
പൂന്തോട്ടവും നടപ്പാതയും ഇരിക്കാനുള്ള ബെഞ്ചുകളുമൊക്കെയുള്ള എരുമക്കുഴി ഉദ്യാനം. കുന്നുകൂടിക്കിടന്ന 2300 മില്യണ് ക്യൂബ് മാലിന്യം നീക്കിയാണ് പൂങ്കാവനമൊരുക്കിയത്. 13 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മുഴുവന് പണികളും നടത്തിയത്. അജൈവ മാലിന്യസംസ്‌കരണത്തിന് പ്രത്യേക പ്ലാന്റും ഇവിടെ തയാറാക്കുന്നുണ്ട്.
Categories:

0 comments: